---
title: "വൈബ് വിജയാരവം;  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 14ന് "
english_title: "Congratulations top achievers SSLC and Plus Two examinations vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295874/congratulations-top-achievers-sslc-and-plus-two-examinations-vatakara"
published_at: "2025-06-12T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ad9c33c224_vibe.jpg"
keywords: []
---

# വൈബ് വിജയാരവം;  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 14ന് 

> **Lead Summary:** **വടകര: **കെ.കെ.രമ എം.എൽ.എ നേതൃത്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'വിജയാരവം' പരിപാടി ജൂൺ 14ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

## Article Content

**വടകര: **കെ.കെ.രമ എം.എൽ.എ നേതൃത്യം നൽകുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'വിജയാരവം' പരിപാടി ജൂൺ 14ന് വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

[A post shared by KK Rema (@k.k.rema)](https://www.instagram.com/p/DKydXfvzCtd/?utm_source=ig_embed&utm_campaign=loading)

വടകര മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിക്കുകയും, മണ്ഡലത്തിൽ താമസിച്ച് പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെയാണ് ചടങ്ങിൽ ആദരിക്കുന്നത്.

ഒപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കും. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മുരളിഗോപി പരിപാടി ഉദ്ഘാടനം ചെയ്യും.

കവി വീരാൻകുട്ടി, എഴുത്തുകാരനായ ലിജീഷ് കുമാർ, നഗരസഭ ചെയർപേഴ്സൻ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി. ശ്രീജിത്ത്‌, ആയിഷ ഉമ്മർ, പി.പി ചന്ദ്രശേഖരൻ മാസ്റ്റർ, ടി.പി മിനിക എന്നിവർ പങ്കെടുക്കും. കെ. കെ രമ എം.എൽ.എ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണം നടത്തും. വിദ്യാർത്ഥികൾ രാവിലെ 8.30 ന് കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷനായി എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295874/congratulations-top-achievers-sslc-and-plus-two-examinations-vatakara)