---
title: "പുതുപ്പണത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തി; യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി പൊലീസ്"
english_title: "youngman arrived police chief office Vadakara after consuming poison"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295896/youngman-arrived-police-chief-office-vadakara-after-consuming-poison-new"
published_at: "2025-06-12T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b0057ac1cd_vatakara1.jpg"
keywords: []
---

# പുതുപ്പണത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തി; യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി പൊലീസ്

> **Lead Summary:** **വടകര : **പുതുപ്പണത്തെ കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

## Article Content

**വടകര : **പുതുപ്പണത്തെ കോഴിക്കോട് ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ ഓഫീസിൽ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്ന് വൈകുന്നേരം നാലുമണിയോടു കൂടിയാണ് സംഭവം. എടച്ചേരി സ്വദേശി കടവത്ത് പീടികയിൽ സഫീറാണ് വിഷം കഴിച്ചത് . എസ് പി യെ കാണണമെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നും പൊലീസുകാരോട് പറയുകയായിരുന്നു.

ഉടൻ തന്നെ ഇയാളെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവ് അപകട നില തരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295896/youngman-arrived-police-chief-office-vadakara-after-consuming-poison-new)