---
title: "വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ"
english_title: "Youth arrested defrauding lakhs rupees pawning fake gold Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/295937/youth-arrested-defrauding-lakhs-rupees-pawning-fake-gold-vadakara"
published_at: "2025-06-13T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bb04fb15c6_vatakara.jpg"
keywords: []
---

# വടകരയിൽ വ്യാജ സ്വർണ്ണം പണയം വെച്ച് ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

> **Lead Summary:** **വടകര: **വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.

## Article Content

**വടകര: **വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.

വടകര മാക്കൂൽപീടിക കുഞ്ഞാംകുഴിയിൽ ഷംസുദ്ദീനെ (30) യാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മേമുണ്ട അർബൻ സൊസൈറ്റി സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇവിടെ 32.300 ഗ്രാം വ്യാജ സ്വർണം പണയം വെച്ച് 1,25.840 രൂപ കൈപ്പറ്റിയതായാണ് പരാതി. പല സമയങ്ങളിലായാണ് തട്ടിപ്പ്. പണയം വെച്ച ഉരുപ്പടികൾ പരിശോധിക്കുന്നതിനിടയിലാണ് വ്യാജമാണെന്ന് വ്യക്തമായത്. ഇയാൾ അറസ്റ്റിലായതോടെ അഞ്ച് ബാങ്കുകളിൽ തട്ടിപ്പ് നടന്നതായി ബന്ധപ്പെട്ടവർ പോലീസിനെ അറിയിച്ചിട്ടുണ്ട്.

മണിയൂർ പഞ്ചായത്തിലെ ഒരു ബാങ്കിൽ നിന്ന് വൻ തുക കൈപ്പറ്റിയതായി പറയുന്നു. ഇതിനു പിന്നിൽ വേറെ ആരെങ്കിലുമുണ്ടോ എന്ന് കൂടുതൽ അന്വേഷണം നടത്തിയാലേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സ്വർണത്തെ വെല്ലുന്ന തരത്തിലുള്ള വ്യാജ സ്വർണമാണ് പണയപ്പെടുത്തിയത്. ഇവ ഗോവയിൽ നിന്നാണ് സംഘടിപ്പിച്ചതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/295937/youth-arrested-defrauding-lakhs-rupees-pawning-fake-gold-vadakara)