---
title: "ചോറോട് നിന്ന് എംഡിഎംഎ ലഹരി മരുന്നുമായി യുവാവിനെ പിടികൂടി"
english_title: "MDMA drug from Choro with MDMA drug from Choro The young man was caught"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29595/mdma-drug-from-choro-with-mdma-drug-from-choro-the-young-man-was-caught"
published_at: "2022-03-03T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220d9f124753_philose .jpg"
keywords: []
---

# ചോറോട് നിന്ന് എംഡിഎംഎ ലഹരി മരുന്നുമായി യുവാവിനെ പിടികൂടി

> **Lead Summary:** വടകര: മദ്യവും കഞ്ചാവും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. വടകര ചോറോട് വെച്ച് ് 7.95 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

## Article Content

വടകര: മദ്യവും കഞ്ചാവും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. വടകര ചോറോട് വെച്ച് ് 7.95 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

കൊയിലാണ്ടി സ്വദേശി പനങ്കാവില്‍ വീട്ടില്‍ ഫിലോസ് (22) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ എംഡിഎംഎ കടത്തുന്നതിനിടെയാണ് മരുന്നുമായി ചോറോട് കെഎസ് ഇ ബി ഓഫീസിനടുത്ത് വെച്ച് ഇയാള്‍ പിടിയിലാകുന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണു , പ്രിവന്റീവ് ഓഫീസര്‍മാരായ കെ സി കരുണാകരന്‍, സോമസുന്ദരന്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) രാമകൃഷ്ണന്‍ സി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ബാബു ജി ആര്‍, നിഖില്‍ കെ, രാഹുല്‍ ആ ക്കിലേരി, വിനീത് എംപി, മുസ്ബിന്‍ ഇ എം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബബിത ബി എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29595/mdma-drug-from-choro-with-mdma-drug-from-choro-the-young-man-was-caught)