---
title: "ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്"
english_title: "Vadakara police organize hypertension diagnosis camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296020/vadakara-police-organize-hypertension-diagnosis-camp"
published_at: "2025-06-13T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bff824857c_1.jpg"
keywords: []
---

# ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്

> **Lead Summary:** വടകര: കേരള പോലീസ് അസോസിയേഷനും ഓഫീസർസ് അസോസിയേഷനും വടകര ജില്ലാ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ലോക രക്താതിമർദ്ദ ദിനത്തോട് അനുബന്ധിച്ചും, കേരള പോലീസ് അസോസിയേഷൻ സ്ഥാപക ദിനത്തോട് അനുബന്ധിച്ചും വടകര പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്ക്‌ വേണ്ടി ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

വടകര: കേരള പോലീസ് അസോസിയേഷനും ഓഫീസർസ് അസോസിയേഷനും വടകര ജില്ലാ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ലോക രക്താതിമർദ്ദ ദിനത്തോട് അനുബന്ധിച്ചും, കേരള പോലീസ് അസോസിയേഷൻ സ്ഥാപക ദിനത്തോട് അനുബന്ധിച്ചും വടകര പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്ക്‌ വേണ്ടി ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പരിപാടിയിൽ ജില്ലാ ഹോസ്പിറ്റലിലെ ഡോ: സക്കീർ ഹുസൈൻ ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ എസ് ഐ ശ്രീ രഞ്ജിത്ത് കെ പി എ ജില്ലാ കമ്മിറ്റി മെമ്പർ ബിജു എം ഇ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ കെ പി ഒ എ ജില്ലാ വൈ: പ്രസിഡന്റ് എസ് ഐ സുനിൽകുമാർ തുഷാര, എ എസ് ഐ ഗണേശൻ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം കെ സുധീഷ് വള്ളിയാട്, കെ പി എ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജേഷ് കെ ബി, പ്രജീഷ് പറമ്പത്ത് എന്നിവർ സന്നിഹിതരായിരുന്നു. വടകര പോലീസ് സ്റ്റേഷൻ, C/room വടകര,ട്രാഫിക് സ്റ്റേഷൻ വടകര, വനിതാ സെൽ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296020/vadakara-police-organize-hypertension-diagnosis-camp)