---
title: "പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക്  'കണ്ണീരും സ്വപ്നങ്ങളും' കൈമാറി"
english_title: "p baskaran kannirum swapnavum books "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296025/p-baskaran-kannirum-swapnavum-books"
published_at: "2025-06-13T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c012ea91b2_vata.jpg"
keywords: []
---

# പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക്  'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

> **Lead Summary:** **മടപ്പളളി : **ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ ജന്മശതാബ്ദി ഭാഗമായി വിടി മുരളി രചിച്ച പിഭാസ്കരൻ ഗാനങ്ങളുടെ ലാവണ്യ തലങ്ങൾ ആവിഷ്ക്കരിക്കുന്ന 'കണ്ണീരും സ്വപ്നങ്ങളും' എന്ന പുസ്തകം മടപ്പള്ളി ജിവിഎച്ച്എസ്എസ്ഗ്രന്ഥപ്പുരയിൽ കൈമാറി.

## Article Content

**മടപ്പളളി : **ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ ജന്മശതാബ്ദി ഭാഗമായി വിടി മുരളി രചിച്ച പിഭാസ്കരൻ ഗാനങ്ങളുടെ ലാവണ്യ തലങ്ങൾ ആവിഷ്ക്കരിക്കുന്ന 'കണ്ണീരും സ്വപ്നങ്ങളും' എന്ന പുസ്തകം മടപ്പള്ളി ജിവിഎച്ച്എസ്എസ്ഗ്രന്ഥപ്പുരയിൽ കൈമാറി.

തെരഞ്ഞെടുത്ത 50 സ്ക്കൂൾ ഗ്രന്ഥാലയങ്ങളിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ മാഹി സ്വദേശി എൻഞ്ചിനിയർ അബ്ദുറഹിമാനാണ് പുസ്തകങ്ങൾ സംഭാവന ചെയ്തത്.

സ്കൂൾ തല ഉദ്ഘാടനം കവി വീരാൻകുട്ടി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ കരുവണ്ണൂർ ഏറ്റുവാങ്ങി. വിടി മുരളി , സജീവൻ ചോറോട് , ഡപ്യൂട്ടി എച്ച്എം ടിഎം സുനിൽ, സ്റ്റാഫ് സെക്രട്ടറി കെബിന്ദു, സത്യൻ കാവിൽ , ഗോപാലകൃഷ്ണൻ , എ എസ് ആൻസി, എസ് എച്ച് ജഹന്നാര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296025/p-baskaran-kannirum-swapnavum-books)