'വിജയാരവം നാളെ'; വടകരയിലെ ഉന്നത വിജയികളെ അനുമോദിക്കാൻ മുരളിഗോപിയും

'വിജയാരവം നാളെ'; വടകരയിലെ ഉന്നത വിജയികളെ അനുമോദിക്കാൻ മുരളിഗോപിയും
Jun 13, 2025 04:33 PM | By Athira V

വടകര: ( vatakaranews.in ) നാളെ വടകരയിൽ വൈബ് 'വിജയാരവം' ആഘോഷമാക്കാൻ മുരളിഗോപി എത്തും.

കെ.കെ.രമ എംഎൽഎ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ വടകര നിയോജകമണ്ഡലത്തിലെ എസ്എസ്‌എൽസി, പ്ലസ്സു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന 'വിജയാരവം' പരിപാടി നാളെ വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടക്കും.

വടകര മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിക്കുകയും മണ്ഡലത്തിൽ താമസിച്ച് പുറത്തുള്ള സ്കൂ‌ളുകളിൽ പഠിക്കുകയും ചെയ്യുന്ന എസ്‌എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയാണ് അനുമോദിക്കുന്നത്.

ഒപ്പം എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കും. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ മുരളിഗോപി പരിപാടി ഉദ്ഘാടനം ചെയ്യും.

കവി വീരാൻകുട്ടി, എഴുത്തുകാരനായ ലിജീഷ് കുമാർ, നഗരസഭ ചെയർപേഴ്‌സൻ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീജിത്ത്, ആയിഷ ഉമ്മർ, പി.പി.ചന്ദ്രശേഖരൻ, ടി.പി.മിനിക എന്നിവർ പങ്കെടുക്കും. കെ.കെ.രമ എംഎൽഎ കുട്ടികൾക്കുള്ള ഉപഹാരസമർപ്പണം നടത്തും. വിദ്യാർഥികൾ രാവിലെ 8.30 ന് കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ രജിസ്ട്രേഷനായി എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു


vijayaravam vibe vatakara muraligopy kkram mla

Next TV

Related Stories
അഹമ്മദാബാദ് ആകാശദുരന്തം; വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ അനുശോചിച്ചു

Jun 14, 2025 11:23 AM

അഹമ്മദാബാദ് ആകാശദുരന്തം; വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ അനുശോചിച്ചു

അഹമ്മദാബാദ് ആകാശദുരന്തം, വള്ളിയാട് എം.എൽ.പിയിലെ വിദ്യാർഥികൾ...

Read More >>
പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക്  'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

Jun 13, 2025 04:14 PM

പി ഭാസ്കരന്റെ ജന്മശതാബ്ദി; കലാലയങ്ങളിലേക്ക് 'കണ്ണീരും സ്വപ്നങ്ങളും' കൈമാറി

പി ഭാസ്കരന്റെ ജന്മശതാബ്ദി , കണ്ണീരും സ്വപ്നങ്ങളും...

Read More >>
ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്

Jun 13, 2025 03:41 PM

ഉദ്യോഗസ്ഥർക്ക്‌ വേണ്ടി; ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വടകരയിലെ പോലീസ്

വടകര പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർക്ക്‌ വേണ്ടി ഹൈപ്പർ ടെൻഷൻ രോഗ നിർണ്ണയ...

Read More >>
വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 13, 2025 01:44 PM

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ്...

Read More >>
Top Stories










News Roundup