---
title: "വീടുകള്‍ ലൈബ്രറികളായി മാറണം:  കെ.മുരളീധരന്‍ എം.പി"
english_title: " Homes should be turned into libraries: K Muraleedharan MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29603/homes-should-be-turned-into-libraries-k-muraleedharan-mp"
published_at: "2022-03-03T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220e148d2650_k muraleedran mp .jpg"
keywords: []
---

# വീടുകള്‍ ലൈബ്രറികളായി മാറണം:  കെ.മുരളീധരന്‍ എം.പി

> **Lead Summary:** **തോടന്നൂര്‍ : **വീടുകള്‍ ലൈബ്രറികളായി മാറണമെന്ന് കെ.മുരളീധരന്‍ എം.പി. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ 'കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ' പദ്ധതിയുടെ തോടന്നൂര്‍ സബ്ജില്ലാ തല ഉദ്ഘാടനം തോടന്നൂര്‍ യു.പി.സ്‌കൂളില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തോടന്നൂര്‍ : **വീടുകള്‍ ലൈബ്രറികളായി മാറണമെന്ന് കെ.മുരളീധരന്‍ എം.പി. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ 'കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ' പദ്ധതിയുടെ തോടന്നൂര്‍ സബ്ജില്ലാ തല ഉദ്ഘാടനം തോടന്നൂര്‍ യു.പി.സ്‌കൂളില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസിക വളര്‍ച്ചയ്ക്ക് വായന അത്യന്താപേക്ഷിതമാണെന്നുംഈ ഡിജിറ്റല്‍ ലോകത്തും വായനയ്ക്ക് അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തോടന്നൂര്‍ യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വസുദേവ്.എസ്, നിഹാര ജെ.എസ്. എന്നിവര്‍ക്ക് 2500 രൂപ വിലയുള്ള പുസ്തകങ്ങളും പുസ്തകം സൂക്ഷിക്കാനുള്ള അലമാരയും കെ.മുരളീധരന്‍ എം.പി. കൈമാറി.

ചടങ്ങില്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പി.ജി.രാജീവ് പദ്ധതി വിശദീകരിച്ചു.

വാര്‍ഡ് മെമ്പര്‍ മാരായ രമ്യ പുലക്കുന്നുമ്മല്‍, ബവിത്ത് മലോല്‍, പ്രധാനാധ്യാപകന്‍ സി.കെ. മനോജ് കുമാര്‍, പി.പ്രവീണ്‍, റസീല വി.പി, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈര്‍, മുഹമ്മദ് റാശിദ്, ശ്രീലത പി. എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29603/homes-should-be-turned-into-libraries-k-muraleedharan-mp)