---
title: "ചോറോട് നിന്ന് വീണ്ടും പുക ഉയര്‍ന്നു ;  പ്രദേശവാസികള്‍ക്ക് തീരാദുരിതം "
english_title: "Smoke rose again from the chorDE ;  disaster for locals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29617/smoke-rose-again-from-the-chorde-disaster-for-locals"
published_at: "2022-03-03T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220f84c1fe41_FIRE IN CHORODE.jpg"
keywords: []
---

# ചോറോട് നിന്ന് വീണ്ടും പുക ഉയര്‍ന്നു ;  പ്രദേശവാസികള്‍ക്ക് തീരാദുരിതം 

> **Lead Summary:** **വടകര: ** ചോറോട് ഗ്രാമ പഞ്ചായത്തിന്റെ അജൈവ മാലിന്യ സംഭരണ കേന്ദ്രമായ കുരക്കിലാട്ടെ എംസി എഫില്‍ തീപിടുത്തം പ്രദേശവാസികള്‍ക്ക് സമ്മാനിച്ചത് തീരാദുരിതം.

## Article Content

**വടകര: ** ചോറോട് ഗ്രാമ പഞ്ചായത്തിന്റെ അജൈവ മാലിന്യ സംഭരണ കേന്ദ്രമായ കുരക്കിലാട്ടെ എംസി എഫില്‍ തീപിടുത്തം പ്രദേശവാസികള്‍ക്ക് സമ്മാനിച്ചത് തീരാദുരിതം.

ഇന്ന് ഉച്ച 3 മണിയോടെയാണ് മാലിന്യ സംഭരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീ പടര്‍ന്നത്. ഹരിത കര്‍മ്മ സേനാം അംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീ പിടിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്നാണ് വന്‍ പുകയാണ് പ്രദേശത്തുണ്ടായത്. പുക ശല്യം സമീപത്തെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും വീട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ട് ഉണ്ടാക്കി. തീ അണയക്കാന്‍ വടകരക്ക് പുറമെ നാദാപുരത്ത് നിന്നും പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി.

വൈകീട്ടോടെ തീ പൂര്‍ണ്ണമായും അണച്ചെങ്കിലും രാത്രി 9.30 ഓടെ വീണ്ടും പുക ഉയര്‍ന്നത് ഭീതി പരത്തി. വിഷപുക ശ്വസിച്ച് സമീപ വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടായി. ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. വടകര ഫയര്‍ഫോഴ്‌സ് അസി ഓഫീസര്‍, നാദാപുരം സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29617/smoke-rose-again-from-the-chorde-disaster-for-locals)