---
title: "ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട്  ഭഗവതി  ക്ഷേത്രത്തിലെ കളിയാട്ടത്തിന് നാളെ തുടക്കം"
english_title: "Chorode Ramath Puthiyakavu Muchilottu Bhagwati Temple KALIYATTA FESTIVEL  AT TOMORROW  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29619/chorode-ramath-puthiyakavu-muchilottu-bhagwati-temple-kaliyatta-festivel-at-tomorrow"
published_at: "2022-03-03T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220fbbc27740_RAMATHU KAVU .jpg"
keywords: []
---

# ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട്  ഭഗവതി  ക്ഷേത്രത്തിലെ കളിയാട്ടത്തിന് നാളെ തുടക്കം

> **Lead Summary:** **വടകര: **കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 4,5,6,7 തിയ്യതികളിലായി നടക്കും. 4 ന് രാവിലെ4 മണിക്ക് അഭിഷേകത്തോടെ ഗണപതിഹോമം, ഉഷപൂജ, കൊടുക്ക തുടങ്ങിയവയ്ക്ക് ശേഷം രാത്രി 8 മണിക്ക് കൊടിയേറ്റം.

## Article Content

**വടകര: **കോഴിക്കോട് ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 4,5,6,7 തിയ്യതികളിലായി നടക്കും. 4 ന് രാവിലെ4 മണിക്ക് അഭിഷേകത്തോടെ ഗണപതിഹോമം, ഉഷപൂജ, കൊടുക്ക തുടങ്ങിയവയ്ക്ക് ശേഷം രാത്രി 8 മണിക്ക് കൊടിയേറ്റം.

തുടര്‍ന്ന് അഷ്ടമംഗല്യപൂജ, വെറ്റില കൊടുക്കല്‍, തോറ്റം വരവ്, 9.40 ന് കുളിച്ചെഴുന്നള്ളത്ത് നൃത്തം ക്രൂടിയാട്ടം), വെള്ളാട്ടങ്ങള്‍, രാത്രി 12 മണിക്ക് ഗുരുതി . 5 ന് കാലത്ത് 5 മണിക്ക് നരമ്പില്‍ ഭഗവതി തിറ, 7 മണിക്ക് കണ്ണങ്ങോട്ട് ഭഗവതി തിറ, 9 മണിക്ക് പുലിയൂര്‍ കാളിതിറയും ഉച്ചത്തോറ്റം, കൂടിയാട്ടം, വെള്ളാട്ടങ്ങള്‍ ദീപാരാധനയോടെ വിവിധ തിറകള്‍ അണിഞ്ഞാടും. 6 ന് കാലത്ത് 5 മണി മുതല്‍ പോതി ,കണ്ണങ്ങോട്ട് ഭഗവതി, പുലിയൂര്‍ കാളി, വിഷ്ണുമൂര്‍ത്തി തിറകളും തിരുവായുധം വരവ്, മറ്റ് നിരവധി വെള്ളാട്ടങ്ങളും രാത്രി 10 ന്ന് നാഗഭഗവതി വെള്ളാട്ടവും തിറയും കെട്ടിയാടും.

7 ന് പുലര്‍ച്ചെ ഒരു മണിക്ക് തോറ്റം വരവോടെ തുടങ്ങി വിവിധ വെള്ളാട്ടങ്ങളും തിറകളും ഗുരുതി, കല്യാണപ്പന്തല്‍ വരവ്, 8 മണിക്ക് കനലാട്ടവും 12.30 ന് തിരുമുടി നിവരും. രാത്രി 9.30 ന് തിരുമുടി ആറാടിക്കലും നരമ്പില്‍ ഭഗവതി കലശത്തോടെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29619/chorode-ramath-puthiyakavu-muchilottu-bhagwati-temple-kaliyatta-festivel-at-tomorrow)