---
title: "'താല്പര്യമുള്ളവർക്ക് പങ്കുചേരാം';  സിവിൽ ഡിഫൻസിലേക്ക് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു"
english_title: "Volunteers are being selected Civil Defense"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296227/volunteers-are-being-selected-civil-defense"
published_at: "2025-06-14T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d6d242891c_6.jpg"
keywords: []
---

# 'താല്പര്യമുള്ളവർക്ക് പങ്കുചേരാം';  സിവിൽ ഡിഫൻസിലേക്ക് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

> **Lead Summary:** **വടകര: **അഗ്നിരക്ഷ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സിവിൽ ഡിഫൻസിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തനത്തിനു താല്പര്യമുള്ള ഏതൊരാൾക്കും സിവിൽ ഡിഫൻസിൽ അംഗമാവാം.

## Article Content

**വടകര: **അഗ്നിരക്ഷ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സിവിൽ ഡിഫൻസിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തനത്തിനു താല്പര്യമുള്ള ഏതൊരാൾക്കും സിവിൽ ഡിഫൻസിൽ അംഗമാവാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്‌നി രക്ഷാ വകുപ്പിനു കീഴിൽ ത്രിതല പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഐഡിന്റിറ്റി കാർഡും സർട്ടിഫിക്കറ്റും നൽകും.

താല്പര്യമുള്ളവർ** 04962514600, 2514601** എന്നീ ഫോൺ നമ്പറിലേക്കോ വടകര അഗ്‌നി രക്ഷാനിലയത്തിലേക്ക് നേരിട്ടോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296227/volunteers-are-being-selected-civil-defense)