---
title: "സ്വർണം പണയം വെച്ചത് മീന, വടകരയിലെ മോഷണത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ"
english_title: "Another woman arrested Vadakara theft case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296313/another-woman-arrested-vadakara-theft-case"
published_at: "2025-06-15T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e616b67e63_vtakara.jpg"
keywords: []
---

# സ്വർണം പണയം വെച്ചത് മീന, വടകരയിലെ മോഷണത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ

> **Lead Summary:** **വടകര : **വടകര മാർക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് എന്ന കടയിൽ ഉടമ സൂക്ഷിച്ച 24 പവൻ സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ . കുരിയാടി ഫിഷർമെൻറ് കോളനിയിലെ മീനയെയാണ് വടകര ഇൻസ്‌പെക്ടർ കെ മുരളീധരനും സംഘവും പിടികൂടിയത്.

## Article Content

**വടകര : **വടകര മാർക്കറ്റ് റോഡിലെ ഗിഫ്റ്റ് ഹൗസ് എന്ന കടയിൽ ഉടമ സൂക്ഷിച്ച 24 പവൻ സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ . കുരിയാടി ഫിഷർമെൻറ് കോളനിയിലെ മീനയെയാണ് വടകര ഇൻസ്‌പെക്ടർ കെ മുരളീധരനും സംഘവും പിടികൂടിയത്.

കടയിലെ ജീവനക്കാരനായ സുനിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടമ ഗീത രാജേന്ദ്രൻ അലമാരയിൽ സൂക്ഷിച്ച സ്വർണം സുനിൽ മോഷ്ടിച്ചെന്നാണ് കേസ്.

ഈ സ്വർണം രണ്ട് സഹകരണ സ്ഥാപനങ്ങളിൽ പണയം വെച്ചത് മീനയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ പരിചയക്കാരാണെന്നും പൊലീസ് പറഞ്ഞു.

പണയം വച്ച സ്വർണം പൊലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ് ഐ കെ ബി രഞ്ജിത്ത് , എ എസ് ഐമാരായ ഗണേശൻ, ദീപ തുടങ്ങിയവരും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296313/another-woman-arrested-vadakara-theft-case)