---
title: "പകർച്ചവ്യാധിക്കെതിരെ മുൻകരുതൽ; ആയഞ്ചേരിയിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നടത്തി "
english_title: "precaution against epidemic medical examination conducted guest workers Ayancheri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296578/precaution-against-epidemic-medical-examination-conducted-guest-workers-ayancheri"
published_at: "2025-06-16T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68501f68d52ba_medical_camp.jpg"
keywords: []
---

# പകർച്ചവ്യാധിക്കെതിരെ മുൻകരുതൽ; ആയഞ്ചേരിയിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധന നടത്തി 

> **Lead Summary:** കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയും കുടുംബത്തെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട് നിന്നും വന്ന പ്രത്യേക മെഡിക്കൽ സംഘമാണ് മാരക പകർച്ചവ്യാധി രോഗങ്ങളായ മന്ത്, മലയേറിയ, ക്ഷയം, കുഷ്ഠം തുടങ്ങിയവക്കുള്ള പരിശോധനക്കായി രക്ത സാമ്പിളുകൾ ശേഖരിച്ചത്.

## Article Content

കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയും കുടുംബത്തെയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട് നിന്നും വന്ന പ്രത്യേക മെഡിക്കൽ സംഘമാണ് മാരക പകർച്ചവ്യാധി രോഗങ്ങളായ മന്ത്, മലയേറിയ, ക്ഷയം, കുഷ്ഠം തുടങ്ങിയവക്കുള്ള പരിശോധനക്കായി രക്ത സാമ്പിളുകൾ ശേഖരിച്ചത്.

മെഡിക്കൽ ഓഫീസർ ഡോ. ടി. കെ. ജഫ്റിക്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ബിജില, ജി. നീതു, എസ്. ടി. എസ്. എൻ. നിഷ, ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ. എച്ച്.ഐ. ഇന്ദിര, മൂന്നാം വാർഡ് ആശാവർക്കർ എം. ടി. കെ. ബീന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

വാർഡ് മെമ്പർ ടി. കെ. ഹാരിസ്, പ്രദേശവാസികളായ കെ.വി.അഹമ്മദ് മാസ്റ്റർ, എന്‍.കെ. ഹമീദ് മലീഹ, ടി.കെ. ഇസ്മായിൽ, ടി.എം. അഷറഫ്, സി.കെ. മുബാറക്ക് തുടങ്ങിയവർ മെഡിക്കൽ സംഘത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296578/precaution-against-epidemic-medical-examination-conducted-guest-workers-ayancheri)