---
title: "വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു, അന്വേഷണം "
english_title: "Vadakara gang bike stole woman necklace investigation "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296598/vadakara-gang-bike-stole-woman-necklace-investigation"
published_at: "2025-06-16T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68503fd070c05_WhatsApp_Image_2025-06-16_at_9.31.06_PM.jpeg"
keywords: []
---

# വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു, അന്വേഷണം 

> **Lead Summary:** വടകര: വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. വടകര കുറുമ്പയിൽവെച്ച് ഇന്നലെ മൂന്നുമണിയോടെ സാധനം വാങ്ങാൻ കടയിൽ പോയ സമയത്താണ് സംഭവം. നാലു പവൻ തൂക്കം വരുന്ന മയിൽ ആകൃതിയിലുള്ള കല്ലുവെച്ച താലിയും കട്ടി കയർ ചെയിനുമാണ് നഷ്ടമായത്.

## Article Content

വടകര: വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. വടകര കുറുമ്പയിൽവെച്ച് ഇന്നലെ മൂന്നുമണിയോടെ സാധനം വാങ്ങാൻ കടയിൽ പോയ സമയത്താണ് സംഭവം. നാലു പവൻ തൂക്കം വരുന്ന മയിൽ ആകൃതിയിലുള്ള കല്ലുവെച്ച താലിയും കട്ടി കയർ ചെയിനുമാണ് നഷ്ടമായത്.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. മാല വിൽപ്പനയ്‌ക്കോ മാറ്റിവാങ്ങുന്നതിനോ ആരെങ്കിലും കടകളിൽ കൊണ്ടുവന്നാൽ വടകര പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296598/vadakara-gang-bike-stole-woman-necklace-investigation)