---
title: "തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം തുടങ്ങി"
english_title: "education Skill development center started Onchiyam Government UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296688/education-skill-development-center-started-onchiyam-government-up-school"
published_at: "2025-06-17T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851140c21731_up_school.jpg"
keywords: []
---

# തൊഴിലധിഷ്ഠിത വിദ്യാഭ്യാസം; ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം തുടങ്ങി

> **Lead Summary:** **വടകര: **സർവ്വശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ആരംഭിച്ചു. നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിർവഹിച്ചു. പഠനത്തോടൊപ്പം ആകർഷണീയമായ തൊഴിൽ മേഖലകളിൽ കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

**വടകര: **സർവ്വശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമിട്ട് ഒഞ്ചിയം ഗവൺമെന്റ് യുപി സ്കൂളിൽ നൈപുണി വികസന കേന്ദ്രം ആരംഭിച്ചു. നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് നിർവഹിച്ചു. പഠനത്തോടൊപ്പം ആകർഷണീയമായ തൊഴിൽ മേഖലകളിൽ കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പിടിഎ പ്രസിഡന്റ് സി ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. 2001 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ: എ കെ അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി. യു എം സുരേന്ദ്രൻ, പ്രമോദ് എം എൻ, കെ കെ മനോജ്,ടിവി അബ്ദുൾ ജലീൽ, നിഷ സി എച്ച് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296688/education-skill-development-center-started-onchiyam-government-up-school)