---
title: "നിവേദനം നല്‍കി; തെരുവുനായ ശല്യത്തിന് പരിഹാരം കാണണം -യൂത്ത് കോണ്‍ഗ്രസ്  "
english_title: "Petition submitted Street dog nuisance should be solved Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296698/petition-submitted-street-dog-nuisance-should-be-solved-youth-congress"
published_at: "2025-06-17T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68511f7d3c1fa_youth_congress.jpg"
keywords: []
---

# നിവേദനം നല്‍കി; തെരുവുനായ ശല്യത്തിന് പരിഹാരം കാണണം -യൂത്ത് കോണ്‍ഗ്രസ്  

> **Lead Summary:** ഏറാമല: ഓർക്കാട്ടേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചേരുന്ന രോഗികൾക്ക് നേരെ തെരുവുനായ ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രശ്‌നത്തിന് പരിഹാരം തേടുകയാണ് യൂത്ത് കോൺഗ്രസ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഏറാമല മണ്ഡലം കമ്മിറ്റി ഓർക്കാട്ടേരി സിഎച്ച്‌സി മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.

## Article Content

ഏറാമല: ഓർക്കാട്ടേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചേരുന്ന രോഗികൾക്ക് നേരെ തെരുവുനായ ആക്രമണം വർധിച്ച സാഹചര്യത്തിൽ പ്രശ്‌നത്തിന് പരിഹാരം തേടുകയാണ് യൂത്ത് കോൺഗ്രസ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഏറാമല മണ്ഡലം കമ്മിറ്റി ഓർക്കാട്ടേരി സിഎച്ച്‌സി മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.

വിഷയത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് എത്രയും പെട്ടെന്ന് ഇടപെട്ട് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഏറാമല മണ്ഡലം പ്രസിഡന്റ് ജുനൈദ് കാർത്തികപ്പള്ളി, സുധീഷ് ആർ എസ്, ബർജാസ് എൻ പി, തലാൽ, റസാഖ്, സവാദ് എന്നിവരടങ്ങിയ സംഘമാണ് മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296698/petition-submitted-street-dog-nuisance-should-be-solved-youth-congress)