---
title: "വീട് അപകട ഭീഷണിയിൽ; ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി തകർന്നു"
english_title: "Soil nailed retaining wall collapses national highway vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296706/soil-nailed-retaining-wall-collapses-national-highway-vadakara"
published_at: "2025-06-17T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6851263b31a9c_wall_collapsed.jpg"
keywords: []
---

# വീട് അപകട ഭീഷണിയിൽ; ദേശീയപാതയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തി തകർന്നു

> **Lead Summary:** **വടകര; **ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിനുസമീപം സംരക്ഷണ ഭിത്തി തകർന്നു. സർവീസ് റോഡിനോട് ചേർന്ന ഭാഗത്ത് സോയിൽ നെയിലിങ് ചെയ്ത ഭിത്തിയാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംരക്ഷണഭിത്തി യോട് ചേർന്നുനിൽക്കുന്ന കിഴക്കേ വെന്തുരുത്തിയിൽ ബാബുവിന്റെ വീട് അപകട ഭീഷണിയിലായി.

## Article Content

**വടകര; **ദേശീയപാത അഴിയൂർ വെങ്ങളം റീച്ചിൽ പുതുപ്പണം അരവിന്ദ് ഘോഷ് റോഡിനുസമീപം സംരക്ഷണ ഭിത്തി തകർന്നു. സർവീസ് റോഡിനോട് ചേർന്ന ഭാഗത്ത് സോയിൽ നെയിലിങ് ചെയ്ത ഭിത്തിയാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംരക്ഷണഭിത്തി യോട് ചേർന്നുനിൽക്കുന്ന കിഴക്കേ വെന്തുരുത്തിയിൽ ബാബുവിന്റെ വീട് അപകട ഭീഷണിയിലായി.

സോയിൽ നെയിലിങ് പ്രവൃത്തി നടത്തിയ ഭാഗം കഴിഞ്ഞ വർഷം തകർന്നിരുന്നു. തുടർന്ന് കല്ലും കമ്പികളും ഉപയോഗിച്ച് താൽക്കാലിക സംരക്ഷണഭിത്തി നിർമിച്ചു. ഈ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. ബാബുവിന്റെ വീടിൻ്റെ മുറ്റത്തോട് ചേർന്നുനിൽക്കുന്ന ഭാഗംവരെ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. മഴ തുടരുന്നതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുമോയെന്നും ആശങ്കയുണ്ട്.

ബാബുവും ഭാര്യയും വിദ്യാർഥിയായ മകളും അടങ്ങുന്ന കുടുംബം ഭയത്തോടെയാണ് കഴിയുന്നത്. റോഡിൽ മണ്ണിടിച്ചിലുണ്ടായ സമയത്ത് വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി.

അഴിയൂർ- വെങ്ങളം റീച്ചിലെ പാലോളിപ്പാലംമുതൽ മൂരാടുവരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പ്രത്യേക ടെൻഡറായി നൽകിയതിനാൽ ഹരിയാനയിലെ ഇഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് പൂർത്തിയാക്കിയത്. മൂരാട് പാലത്തിനോട് ചേർന്ന ഭാഗങ്ങൾ കഴിഞ്ഞ കാലവർഷത്തിൽ തകർന്നെങ്കിലും പുനർനിർമിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296706/soil-nailed-retaining-wall-collapses-national-highway-vadakara)