---
title: "മികച്ച അവസരം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്പ്മെൻ്റ് പ്രോഗ്രാം "
english_title: "Career Guidance and Development Program students parents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296791/career-guidance-and-development-program-students-parents"
published_at: "2025-06-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68517b5c90326_CAREER_GUIDENCE.jpg"
keywords: []
---

# മികച്ച അവസരം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്പ്മെൻ്റ് പ്രോഗ്രാം 

> **Lead Summary:** മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കേന്ദ്രത്തിലെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് ടൂ പാസ്സായ (എച്ച് എസ് എസ്/വിഎച്ച്എസ്ഇ) വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്പ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

## Article Content

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കേന്ദ്രത്തിലെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് ടൂ പാസ്സായ (എച്ച് എസ് എസ്/വിഎച്ച്എസ്ഇ) വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് ഡെവലപ്പ്മെൻ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ജൂൺ 20 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ഉന്നത വിദ്യാഭ്യാസ കോഴ്സുകളും തൊഴിൽ സദ്ധ്യതകളെപ്പറ്റിയും കരിയർ രംഗത്തെ വിദഗ്ധർ ക്ലാസ്സ് നയിക്കും

മാഹി സെമിത്തേരി റോഡിൽ എസ് പി ഓഫീസിനടുത്ത് സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി കോളേജിലാണ് ക്ലാസ്സ് നടത്തുന്നത്. കരിയർ രംഗത്ത് ദീർഘ വർഷത്തെ പരിചയമുള്ള ശ്രീ രാജീവൻ പി. കെ. (റിട്ടയേർഡ് പ്രിൻസിപ്പാൾ, കെജിപിടിസി, കോഴിക്കോട് ), ഡോ. എം. പി. രാജൻ, (പ്രൊഫസർ & പ്രിൻസിപ്പാൾ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രം) എന്നിവർ ക്ലാസ്സുകൾ നയിക്കും.

അസിസ്റ്റൻ്റ് പ്രൊഫസർമാരായ ശ്രീമതി ഗ്രീഷ്മ എൻ. പി., ഡോ. ഇ. അഷിത, ശ്രീമതി ഫർഹാന ദാവൂദ്, ശ്രീമതി സനോഫർ ഖാൻ, അലീന ആൻ ജെയിംസ് എന്നിവർ നേതൃത്വം നൽകും.

താല്പര്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

62826 34402, 98472 40523,

95264 79496

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296791/career-guidance-and-development-program-students-parents)