---
title: "യാറ ഗോള്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്ലിന്  തുടക്കമായി"
english_title: "Yara Gold Shopping   at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29680/yara-gold-shopping-at-vatakara"
published_at: "2022-03-04T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6221b16138151_yara gold .jpg"
keywords: []
---

# യാറ ഗോള്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്ലിന്  തുടക്കമായി

> **Lead Summary:** **വടകര: ** സ്വര്‍ണ വ്യാപാര രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ച യാറ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഒരുക്കിക്കൊണ്ട് യാറ ഗോള്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്ലിംന് ആരംഭം കുറിച്ചു .

## Article Content

**വടകര: ** സ്വര്‍ണ വ്യാപാര രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ച യാറ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഒരുക്കിക്കൊണ്ട് യാറ ഗോള്‍ഡ് ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്ലിംന് ആരംഭം കുറിച്ചു .

മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന യാറ ഗോള്‍ഡ് ഷോപ്പിങ് ഫെസ്റ്റിവല്ലില്‍ ഉപഭോക്താക്കളായി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും മറ്റു നിരവധി ആനുകൂല്യങ്ങളും ഈ ഷോപ്പിംങ്ങ് ഫെസ്റ്റ് വെല്ലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിവാഹ പാര്‍ട്ടികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തത് ഏറ്റവും ചുരുങ്ങിയ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണ അവസരമാണ് ഈ ഫെസ്റ്റിവല്ലിന്റെ ഭാഗമായി യാറ ഗോള്‍ഡ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള വ്യത്യസ്തമായ ഏറ്റവും പുതിയ മോഡലുകളോടുകൂടി ആഭരണങ്ങള്‍ നേരിട്ട് ഫാക്ടറിയില്‍ നിന്നും പര്‍ച്ചേസ് ചെയ്തുകൊണ്ടാണ് മറ്റ് എങ്ങുമില്ലാത്ത ഏറ്റവും വലിയ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്. വടകര യാര ഗോള്‍ഡ് ഷോറൂമില്‍ ഫെസ്റ്റിവലിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് വിവി , കുഞ്ഞമ്മദ്, മുസ്തഫ സി പി, അഷ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29680/yara-gold-shopping-at-vatakara)