---
title: "പുതുപ്പണത്ത് മതിൽ തകർന്നത് അശാസ്ത്രീയ നിർമ്മാണമായ സോയിൽനെയിലിങ് കാരണം -എസ് ഡി പി ഐ "
english_title: "wall Puthuppanam collapsed due unscientific soil nailing SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/296872/wall-puthuppanam-collapsed-due-unscientific-soil-nailing-sdpi"
published_at: "2025-06-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68524c5030dbc_sdpi.jpg"
keywords: []
---

# പുതുപ്പണത്ത് മതിൽ തകർന്നത് അശാസ്ത്രീയ നിർമ്മാണമായ സോയിൽനെയിലിങ് കാരണം -എസ് ഡി പി ഐ 

> **Lead Summary:** **വടകര : **വടകര പുതുപ്പണത്ത് മതിൽ തകർന്നത് അശാസ്ത്രീയ നിർമ്മാണമായ സോയിൽ നെയിലിംഗ് നിർമ്മാണം കാരണമാണെന്ന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.

## Article Content

**വടകര : **വടകര പുതുപ്പണത്ത് മതിൽ തകർന്നത് അശാസ്ത്രീയ നിർമ്മാണമായ സോയിൽ നെയിലിംഗ് നിർമ്മാണം കാരണമാണെന്ന് എസ്ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു.

പുതുപ്പണത്ത് നാഷണൽ ഹൈവേയിൽ സോയിൽ നെയിലിങ് തകർന്നുവീണ സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര മേഖലയിൽ മാത്രം മൂന്നോളം സ്ഥലങ്ങളിൽ സോ യിൽ ലൈനിങ് നിർമ്മാണം തകർന്നു വീണിട്ടുണ്ട്. കഴിഞ്ഞദിവസം കാസർകോടും തകർന്ന് വീഴുന്ന രംഗം സോഷ്യൽ മീഡിയ വഴി നാമൊക്കെ കണ്ടതാണ്.

സോയിൽ നെയിലിംഗ് നിർമ്മാണം നിരവധി സ്ഥലത്ത് അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടും വടകരയിൽ നിർമ്മാണവുമായി മുന്നോട്ടു പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വടകരയിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണം നിർത്തലാക്കാൻ അധികാരികൾ ഉടൻ ഇടപെടണമെന്നും അല്ലാത്തപക്ഷം അതിശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര നിയോജകമണ്ഡലം സെക്രട്ടറി ബഷീർ കെ കെ വടകര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ദീഖ് പുത്തൂർ എന്നിവർ സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/296872/wall-puthuppanam-collapsed-due-unscientific-soil-nailing-sdpi)