---
title: "ആയഞ്ചേരിയിലെ വെള്ളക്കെട്ട്; പരിഹാര നടപടിക്കായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം 21ന്"
english_title: "Waterlogging Ayancheri Meeting officials public representatives June 21st for remedial action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297015/waterlogging-ayancheri-meeting-officials-public-representatives-june-21st-for-remedial-action"
published_at: "2025-06-18T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6852c58fd19cd_waterlogging.jpg"
keywords: []
---

# ആയഞ്ചേരിയിലെ വെള്ളക്കെട്ട്; പരിഹാര നടപടിക്കായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം 21ന്

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒരു മാസക്കാലമായ് നിലനിൽക്കുന്ന വെള്ളക്കെട്ട് ഉള്ള സ്ഥലം സന്ദർശിച്ച് കുറ്റ്യാടി എം.എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ. വാഹന ഗതാഗതവും കാൽനടയാത്രയും ദുസ്സഹമാവുകയും, നിരവധി യാത്രക്കാർ വീണ് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനകീയ രോഷം ഉയരുകയാണ്.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒരു മാസക്കാലമായ് നിലനിൽക്കുന്ന വെള്ളക്കെട്ട് ഉള്ള സ്ഥലം സന്ദർശിച്ച് കുറ്റ്യാടി എം.എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ. വാഹന ഗതാഗതവും കാൽനടയാത്രയും ദുസ്സഹമാവുകയും, നിരവധി യാത്രക്കാർ വീണ് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനകീയ രോഷം ഉയരുകയാണ്.

ഈ ദുരവസ്ഥയ്ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടേയും യോഗം ജൂൺ 21ന് 10 മണിക്ക് ആയഞ്ചേരിയിലെ എം എൽ എ ഓഫീസിൽ വിളിച്ച് ചേർക്കാൻ നിർദ്ദേശം നൽകി

ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർ ലിസ പുനയംകോട്ട്, കെ.വി. ജയരാജൻ, കെ. സോമൻ , കെ.വി.സജേഷ് എന്നിവർ എം.എൽ എ യോട് ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297015/waterlogging-ayancheri-meeting-officials-public-representatives-june-21st-for-remedial-action)