---
title: "വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ "
english_title: "country bids farewell nanu death chompal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297082/country-bids-farewell-nanu-death-chompal-new"
published_at: "2025-06-19T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853a1477a3a2_nanu.jpg"
keywords: []
---

# വിട വാങ്ങിയത് നാടിന്റെ ജന സേവകൻ; നാണുവിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ 

> **Lead Summary:** അഴിയൂർ: ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്. ജനകീയ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാത സർവ്വീസ് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു.

## Article Content

അഴിയൂർ: ചോമ്പാൽ താഴെ തോട്ടത്തിൽ നാണുവിന്റെ വിയോഗം ഉൾക്കൊള്ളാനാവാതെ നാട്. ജനകീയ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാത സർവ്വീസ് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ച ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു.

ചോമ്പാൽ, മുക്കാളി ആവിക്കര പ്രദേശങ്ങിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സേവകനായിരുന്നു. മുക്കാളി അയ്യപ്പമഠം വൈസ് പ്രസിഡണ്ടും, ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. ബുധനാഴ്ച ഉച്ചയോടെ വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

പന്ത്രണ്ട് മണിയോടെ മുക്കാളി ടൗണിൽ പൊതു ദർശനം നടത്തി. ആവിക്കരയിലെ വിട്ടു വളപ്പിൽ മൃതദ്ദേഹം സംസ്കരിച്ചു. അന്തിമോപചാരം അർപ്പിക്കാൻ കെ കെ രമ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ പി ശ്രീജേഷ് (ഒഞ്ചിയം ) ആയിഷ ഉമ്മർ ( അഴിയൂർ ), വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരി ജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോട്ടയിൽ രാധ കൃഷ്ണൻ , കെ എം സത്യൻ, ജില്ല പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ സാമൂഹിക രാഷ്ടീയ രംഗത്ത പ്രമുഖരായ എൻ വേണു , വി.കെ. സന്തോഷ് കുമാർ, പ്രദീപ് ചോമ്പാല , യു എ റഹീം, എം പി ബാബു, എ.ടി മഹേഷ്, വി പി അനിൽകുമാർ , പി ശ്രീധരൻ, കെ എ സുരേന്ദ്രൻ എന്നിവർ എത്തിയിരുന്നു.

ആദര സുചകമായി മുക്കാളി ടൗണിൽ ഹർത്താൽ നടത്തി സംസ്ക്കാരത്തിന് ശേഷം നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ എ ടി ശ്രീധരൻ അധ്യക്ഷത വഹിച്ചു . എം പ്രമോദ്, കെ പി പ്രീത, കെ പി വിജയൻ , കെ ലീല,കെ ഗംഗാധരൻ , കൈപ്പാട്ടിൽ ശ്രീധരൻ ,പി എം അശോകൻ, ടി സി രാമചന്ദ്രൻ ,വി പി പ്രകാശൻ , തോട്ടത്തിൽ .ശരി ധരൻ, എം വി ജയപ്രകാശ്, പാമ്പള്ളി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297082/country-bids-farewell-nanu-death-chompal-new)