---
title: "കെ പി രാഘവൻ മാസ്റ്റർ അന്തരിച്ചു"
english_title: "KP Raghavan Master passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297097/kp-raghavan-master-passed-away-new"
published_at: "2025-06-19T11:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6853ab5ed3394_ragavan_master.jpg"
keywords: []
---

# കെ പി രാഘവൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം: **ഊരാളുങ്കൽ വി വി എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും ഒഞ്ചിയത്തെ സാമൂഹിക- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കഴകപ്പുരയിൽ കെ പി രാഘവൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**ഒഞ്ചിയം: **ഊരാളുങ്കൽ വി വി എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും ഒഞ്ചിയത്തെ സാമൂഹിക- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കഴകപ്പുരയിൽ കെ പി രാഘവൻ മാസ്റ്റർ അന്തരിച്ചു.

ഒഞ്ചിയം പി പി ഗോപാലൻ ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറി, ഒഞ്ചിയം പീപ്പിൾസ് ആർട്സ് ക്ലബ് (ഒ പി എ സി ) സെക്രട്ടറി, സി പി ഐ എം ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി, കെ എസ് ടി എ ചോമ്പാല സബ് ജില്ലാ എക്സി. കമ്മിറ്റി അംഗം, ഒഞ്ചിയം കതിർ കാർഷിക ക്ലബ് സ്ഥാപക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

ആദ്യകാല നാടകനടനും കലാ സംഘാടകനുമായിരുന്നു.

ഭാര്യ: പ്രസന്ന. മക്കൾ: കെ പി പ്രവീൺ കുമാർ ( മെറ്റൽ ഡിസ്ട്രിബ്യൂഷൻ, ചെട്ടികുളം ബസാർ, എലത്തൂർ ), കെ പി അനൂപ് കുമാർ (ഹെഡ്മാസ്റ്റർ, ഒഞ്ചിയം എൽ പി സ്കൂൾ).

മരുമക്കൾ: രമ്യ. കെ (സംഗീതാധ്യാപിക, റൈറ്റ് ചോയ്സ് സ്കൂൾ, മുക്കാളി ), രേഷ്മ. ഇ (അധ്യാപിക, നടക്കു താഴ ജെ ബി സ്കൂൾ, വടകര).

സഹോദരങ്ങൾ: കെ പി ഗംഗാധരൻ (റിട്ട. ഏഷ്യൻ കേബിൾ കമ്പനി, മുംബൈ), കെ പി ലീല. സംസ്കാരം ഇന്ന് (19-06-25) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297097/kp-raghavan-master-passed-away-new)