---
title: "'ഡിജിറ്റൽ അച്ചടക്കം'; വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class organized Valliad MLP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297187/awareness-class-organized-valliad-mlp-school"
published_at: "2025-06-19T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68540b7368dc8_awarness_class.jpg"
keywords: []
---

# 'ഡിജിറ്റൽ അച്ചടക്കം'; വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **തിരുവള്ളൂർ: ** 'ഡിജിറ്റൽ അച്ചടക്കം' എന്ന വിഷയത്തെക്കുറിച്ച് വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യബോധന വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

## Article Content

**തിരുവള്ളൂർ: ** 'ഡിജിറ്റൽ അച്ചടക്കം' എന്ന വിഷയത്തെക്കുറിച്ച് വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യബോധന വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

നാദാപുരം സബ് ഇൻസ്പെക്‌ടർ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ അധ്യക്ഷനായി. ഹെഡ്‌മിസ്ട്രസ്‌ ജസ്റ്റ എ ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി ഷംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297187/awareness-class-organized-valliad-mlp-school)