---
title: "ജേതാക്കൾക്ക് ആദരം; സാഹോദര്യവും സൗഹൃദവും വളർത്തുന്നതിൽ റസിഡൻസിന്റെ പങ്ക് വലുത് -ഷുഹൈബ് കുന്നത്ത്"
english_title: " role residence great fostering brotherhood friendship Shuhaib Kunnath students honoured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297289/role-residence-great-fostering-brotherhood-friendship-shuhaib-kunnath-students-honoured"
published_at: "2025-06-20T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6854f4d84ab72_honoured.jpg"
keywords: []
---

# ജേതാക്കൾക്ക് ആദരം; സാഹോദര്യവും സൗഹൃദവും വളർത്തുന്നതിൽ റസിഡൻസിന്റെ പങ്ക് വലുത് -ഷുഹൈബ് കുന്നത്ത്

> **Lead Summary:** **വടകര: **ഓർക്കാട്ടേരിയിലെ ഗ്രാമശ്രീ റെസിഡൻസ് അസോസിയേഷൻ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**വടകര: **ഓർക്കാട്ടേരിയിലെ ഗ്രാമശ്രീ റെസിഡൻസ് അസോസിയേഷൻ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അനുമോദന ചടങ്ങ് ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം ചെയ്തു വിജയികൾക്കുള്ള ഉപഹാര സമർപ്പണം അദ്ദേഹം നടത്തി. റസിഡൻസ് അസോസിയേഷനുകൾ സാമൂഹ്യ ഇടപെടൽ പുതിയ കാലത്ത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു സമൂഹത്തിൽ സാഹോദര്യവും സൗഹൃദവും വളർത്തുന്നതിൽ റസിഡൻസ് വഹിക്കുന്ന പങ്ക് വളരെവലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസോസിയേഷൻ പ്രസിഡന്റ്‌ രാജേഷ് ഓ കെ അധ്യക്ഷത വഹിച്ചു അസോസിയേഷൻ സെക്രട്ടറി ശശി.വി ഓ.കെ, ആഷിത ആർ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297289/role-residence-great-fostering-brotherhood-friendship-shuhaib-kunnath-students-honoured)