---
title: "'പുസ്തകങ്ങൾ എന്നോട് പറഞ്ഞത്'; വായനാ ദിനത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികൾ "
english_title: " Students organize panel discussion Reading Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297322/students-organize-panel-discussion-reading-day"
published_at: "2025-06-20T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855101cae7ef_sytudentss.jpg"
keywords: []
---

# 'പുസ്തകങ്ങൾ എന്നോട് പറഞ്ഞത്'; വായനാ ദിനത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ച് വിദ്യാർത്ഥികൾ 

> **Lead Summary:** ആയഞ്ചേരി: കടമേരി റഹ്മാനിയ അറബിക് കോളേജ് സുഹ്‌ബ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിൻറെ ഭാഗമായി പാനൽ ചർച്ച സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദു‌ൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ആയഞ്ചേരി: കടമേരി റഹ്മാനിയ അറബിക് കോളേജ് സുഹ്‌ബ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണത്തിൻറെ ഭാഗമായി പാനൽ ചർച്ച സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദു‌ൾ സമദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

> വായന വിദ്യാഭ്യാസത്തിൻ്റെ ആത്മാവാണെന്നും കാമ്പസ് ജീവിതം മനോഹരമാകുന്നത് വായനയിലൂടെയാണെന്നും അബ്ദു‌ൾ സമദ് മാസ്റ്റർ അഭിപ്രായപ്പെട്ടു. "പുസ്തകങ്ങൾ എന്നോട് പറഞ്ഞത്" എന്ന വിഷയത്തിൽ റിയ ഫാത്തിമ, സഹദിയ പി. പി., ആദിശ, നജ ടി, ദുജാന, നദ അമീന, സദ തസ്ലീമ, ഹിബ, ആയിഷ സനിയ, ഫഹ്മിദ, ഹംന ഫാത്തിമ എന്നീ വിദ്യാർത്ഥികൾ വായനാനുഭവം പങ്കുവെച്ചു.

സ്റ്റാഫ് അഡ്വൈസർ ജുവൈരിയ ടീച്ചർ ചർച്ചക്ക് നേതൃത്വം നൽകി. യൂണിയൻ ചെയർ പേഴ്‌സൺ മുൻഷിദ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാത്തിമ ബീവി സ്വാഗതവും ഫാത്തിമ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297322/students-organize-panel-discussion-reading-day)