---
title: "തിരുവള്ളൂരില്‍ ഹരിതകര്‍മസേനക്ക് പുതിയ വാഹനമായി"
english_title: "Harithakarmsena gets new vehicle Thiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297406/harithakarmsena-gets-new-vehicle-thiruvallur"
published_at: "2025-06-20T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68555e916770b_vehicle.jpg"
keywords: []
---

# തിരുവള്ളൂരില്‍ ഹരിതകര്‍മസേനക്ക് പുതിയ വാഹനമായി

> **Lead Summary:** വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനക്ക് വാര്‍ഡുകളില്‍നിന്ന് പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ പുതിയ വാഹനമായി. ഗ്രാമപഞ്ചായത്ത് അര്‍ബന്‍ അഗ്ലോമറേഷന്‍ ഫണ്ടില്‍നിന്ന് ഒമ്പത് ലക്ഷം രൂപ ചെലവിട്ടാണ് വാഹനം വാങ്ങിയത്.

## Article Content

വടകര: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേനക്ക് വാര്‍ഡുകളില്‍നിന്ന് പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ പുതിയ വാഹനമായി. ഗ്രാമപഞ്ചായത്ത് അര്‍ബന്‍ അഗ്ലോമറേഷന്‍ ഫണ്ടില്‍നിന്ന് ഒമ്പത് ലക്ഷം രൂപ ചെലവിട്ടാണ് വാഹനം വാങ്ങിയത്.

പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ വി ഷഹനാസ്, ജനപ്രതിനിധികളായ എഫ് എം മുനീര്‍, സബിത മണക്കുനി, സി വി രവീന്ദ്രന്‍, ബവിത്ത് മലോല്‍, പി പി രാജന്‍, സെക്രട്ടറി കെ സജിത്ത്കുമാര്‍, അസി. സെകട്ടറി സജീവന്‍, എച്ച് ഐ സജീര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രസീന, ഹരിതകര്‍മസേന സെക്രട്ടറി രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297406/harithakarmsena-gets-new-vehicle-thiruvallur)