---
title: "ഊരാളുങ്കൽ ഭൂമി നൽകി; ചോറോട് വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടമാവുന്നു"
english_title: " Chorode village office gets own building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297419/chorode-village-office-gets-own-building"
published_at: "2025-06-20T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6855676699f37__rajan.jpg"
keywords: []
---

# ഊരാളുങ്കൽ ഭൂമി നൽകി; ചോറോട് വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടമാവുന്നു

> **Lead Summary:** വടകര: ദീർഘകാലമായി വാടക കെട്ടിടങ്ങളിൽ പ്രവൃത്തിക്കുന്ന ചോറോട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് തറക്കല്ലിടൽ റവന്യു - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. കെ.കെ.രമ എം.എൽ.ഏ അദ്യക്ഷത വഹിച്ചു.

## Article Content

വടകര: ദീർഘകാലമായി വാടക കെട്ടിടങ്ങളിൽ പ്രവൃത്തിക്കുന്ന ചോറോട് വില്ലേജ് ഓഫിസ് കെട്ടിടത്തിന് തറക്കല്ലിടൽ റവന്യു - ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. കെ.കെ.രമ എം.എൽ.ഏ അദ്യക്ഷത വഹിച്ചു.

കൈനാട്ടിയിലും, കുറച്ച് കാലമായി വള്ളിക്കാട് ബാലവാടിയിലുമായി വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. ഊരാളുങ്കൽ ലേബർകോൺടാക്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ ചേന്ദമംഗലം എൽ.പി.സ്കൂളിനു മുമ്പിലുള്ള അഞ്ച് സെന്റ് ഭൂമി അവർ സൗജന്യമായി നൽകുകയായിരുന്നു. ചടങ്ങിൽ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ. ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ,ആർ.ഡി.ഒ ജയന്തി വി.ആർ. വാർഡ് മെമ്പർ ജിഷ പനങ്ങാട്ട്, തഹസീൽദാർ വർഗ്ഗീസ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ വി.ദിനേശൻ, അഡ്വ. നജ്മൽപി.ടി.കെ, സി.എം. രജി, വി.സി. ഇഖ്ബാൽ, കെ.എം. നാരായണൻ. ശ്രീധരൻ സി.പി., ശശി വി.പി. രഘുലാൽ, ബാബു പറമ്പത്ത്, എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഓഫിസർ സന്ധ്യ. കെ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297419/chorode-village-office-gets-own-building)