---
title: "അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍  കാര്‍ഷിക നഴ്‌സറി  ആരംഭിച്ചു"
english_title: "In the employment guarantee scheme in Azhiyur Agricultural Nursery started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29743/in-the-employment-guarantee-scheme-in-azhiyur-agricultural-nursery-started"
published_at: "2022-03-04T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622200bf3f31b_AYISHA UMMER .jpg"
keywords: []
---

# അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍  കാര്‍ഷിക നഴ്‌സറി  ആരംഭിച്ചു

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന നഴ്‌സറിക്ക് രണ്ടാം വാര്‍ഡില്‍ ജി എം ജെ ബി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന നഴ്‌സറിക്ക് രണ്ടാം വാര്‍ഡില്‍ ജി എം ജെ ബി സ്‌കൂളില്‍ ആരംഭിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലെ പത്തോളം തൊഴിലാളികള്‍ ചേര്‍ന്ന് 10 സെന്റ് സ്ഥലത്ത് 12 ബെഡ്കളിലായാണ് 18 തരം ചെടികള്‍ വളര്‍ത്തുന്ന നഴ്‌സറി ആരംഭിച്ചത്.

സൗജന്യമായി സോഷ്യല്‍ ഫോറെസ്റ്ററിയില്‍ നിന്ന് ലഭിച്ച ലക്ഷ്മിതരു, പൂവരശ്, മുള, മന്ദാരം, പേര തുടങ്ങിയ ചെടികളാണ് നട്ടുവളര്‍ത്തുന്നത്. ഏഴാം വാര്‍ഡ് മേറ്റ് സുധയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.നഴ്‌സറിയുടെ വിത്ത് നടല്‍ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ സാജിദ് നെല്ലോളി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ജോയിന്റ് ബി ഡി ഒ രഗീഷ്, ബ്ലോക്ക് തൊഴിലുറപ്പ് എ ഇ ഷിബിന, പഞ്ചായത്ത് തൊഴിലുറപ്പ് എ ഇ അര്‍ഷിന, മേറ്റ് പ്രേമലത എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം പതിനാലാം വാര്‍ഡിലും നഴ്‌സറി തൊഴിലുറപ്പ് പദ്ധതിയില്‍ ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29743/in-the-employment-guarantee-scheme-in-azhiyur-agricultural-nursery-started)