---
title: "വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു"
english_title: " Vadakara Block Panchayat organized a meeting of dairy farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29747/vadakara-block-panchayat-organized-a-meeting-of-dairy-farmers"
published_at: "2022-03-04T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622204332ee1f_farmers meet.jpg"
keywords: []
---

# വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ക്ഷീര വികസന വകുപ്പിന്റെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍, വടകര ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍, വടകര നഗരസഭ, മില്‍മ, കേരള ഫീഡ്‌സ്, ആത്മ, എഫ്.ഐ.ബി, മൃഗസംരക്ഷണ വകുപ്പ് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷക സംഗമം സംഘടിപ്പിച്ചു കെ.കെ.രമ എം.എല്‍.എ ക്ഷീര കര്‍ഷക സംഗ മം ഉദ്ഘാടനം ചെയ്തു.

## Article Content

**ചോറോട് ഈസ്റ്റ്: **ക്ഷീര വികസന വകുപ്പിന്റെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍, വടകര ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍, വടകര നഗരസഭ, മില്‍മ, കേരള ഫീഡ്‌സ്, ആത്മ, എഫ്.ഐ.ബി, മൃഗസംരക്ഷണ വകുപ്പ് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷക സംഗമം സംഘടിപ്പിച്ചു കെ.കെ.രമ എം.എല്‍.എ ക്ഷീര കര്‍ഷക സംഗ മം ഉദ്ഘാടനം ചെയ്തു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനുള്ള സമ്മാനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ശശികല ദിനേശന്‍, ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങില്‍, പി.എം.രവീന്ദ്രന്‍, സി. ബാബു, ബാലകൃഷ്ണന്‍ വല്ലത്ത്, എം.കെ.ശങ്കരന്‍, ക്ഷീര വികസന ഓഫിസര്‍ ശ്രീജിത്ത് സി.പി, അനില്‍കുമാര്‍ പി, മനോജ് കുമാര്‍ എം, എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ ഒമ്പത് മണിക്ക് നടന്നകന്നുകാലി പ്രദര്‍ശനം ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മോഹന്‍, ഗ്രാമ പഞ്ചായത്ത് അംഗം ഷിനിത ചെറുവത്ത്, സി.വി.ബാബു, എന്‍.കെ.അജിത്കുമാര്‍, ക്ഷീര സഹകരണ സംഘം പ്രസിഡണ്ടുമാരായ എം.കുഞ്ഞികൃഷ്ണന്‍, കെ.അശോകന്‍, സുരേഷ് ബാബു പി., നാരായണന്‍, ബീന വി.സി എന്നിവര്‍ പ്രസംഗിച്ചു. സെമിനാറില്‍ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജീജ കെ.എം മോഡറേറ്ററായി.

ക്ഷീര വികസന ഓഫീസര്‍ ഹിത എസ്, ചോറോട് വെറ്റിനറി സര്‍ജന്‍ ഡോ അപര്‍ണ്ണ മാധവന്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

എം.ബാബുരാജ് നന്ദി പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വടകര നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ കെ.കെ.വനജ ഉദ്ഘാടനം ചെയ്തു.വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ടി.എം.രാജന്‍, കെ.എം.നാരായണന്‍, സി.എം.രജി, ശ്രീജു യു.എസ്, ശശി പി.കെ., രജീഷ് ബാബു.ഇ ശ്രീധര ന്‍, എം.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29747/vadakara-block-panchayat-organized-a-meeting-of-dairy-farmers)