---
title: "വടകരയിൽ മദ്യകടത്ത്; ആക്രികച്ചവടത്തിന്റെ മറവിൽ മദ്യം കടത്തിയ മധ്യവയസ്‌കൻ പിടിയിൽ "
english_title: "Liquor smuggling Vadakara Middle aged man arrested smuggling liquor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297584/liquor-smuggling-vadakara-middle-aged-man-arrested-smuggling-liquor"
published_at: "2025-06-21T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856887fe658f_WhatsApp_Image_2025-06-21_at_3.54.53_PM.jpeg"
keywords: []
---

# വടകരയിൽ മദ്യകടത്ത്; ആക്രികച്ചവടത്തിന്റെ മറവിൽ മദ്യം കടത്തിയ മധ്യവയസ്‌കൻ പിടിയിൽ 

> **Lead Summary:** വടകര: വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത് . നിലമ്പൂർ തിരുവാലി സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ആണ് എക്സൈസിൻ്റ പിടിയിലായത്.

## Article Content

വടകര: വടകരയിൽ ആക്രികച്ചവടത്തിന്റെ മറവിൽ മദ്യകടത്ത് . നിലമ്പൂർ തിരുവാലി സ്വദേശി കൊടിയൻ കുന്നേൽ ബിനോയ് ആണ് എക്സൈസിൻ്റ പിടിയിലായത്.

മാഹിയിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 150 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത് . രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസിൻ്റ വലയിലായത്. നേരത്തെ മൂന്ന് അബ്കാരി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ആക്രി കച്ചവടക്കാരനായ ബിനോയ് ഇതിന്റെ മറവിലാണ് മാഹിയിൽ നിന്നും മദ്യം കടത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297584/liquor-smuggling-vadakara-middle-aged-man-arrested-smuggling-liquor)