---
title: "വടകര ഇഗ്നോ റീജനൽ സെൻ്റർ അടച്ചു പൂട്ടാൻ നീക്കം ഉപേക്ഷിക്കണം -താലൂക്ക് വികസന സമിതി"
english_title: "move close Vadakara IGNOU Regional Center should be abandoned Taluk Development Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297710/move-close-vadakara-ignou-regional-center-should-be-abandoned-taluk-development-committee"
published_at: "2025-06-22T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68579555625c5____.jpg"
keywords: []
---

# വടകര ഇഗ്നോ റീജനൽ സെൻ്റർ അടച്ചു പൂട്ടാൻ നീക്കം ഉപേക്ഷിക്കണം -താലൂക്ക് വികസന സമിതി

> **Lead Summary:** വടകര: ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി വടകര റീജനൽ സെൻ്റർ അടച്ചു പൂട്ടാൻ നീക്കം ഉപേക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിനായി മണിയൂർ പഞ്ചായത്ത് നല്കിയ രണ്ടര ഏക്കർ സ്ഥലം അവർക്ക് തന്നെ തിരിച്ചു കൊടുക്കാനുമുള്ള തീരുമാനം മലബാറിനോടും മലബാർ പ്രദേശങ്ങളിലെ പതിനായിരക്കണക്കിൽ സാധാരണക്കാരായ വിദ്യാർത്ഥികളൊട് കാണിച്ച മാപ്പ് അർഹിക്കാത്ത വിവേചനവും അപരാധവുമാണെന്ന് യോഗത്തിൽ പരാതി ഉയർന്നു.

## Article Content

വടകര: ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി വടകര റീജനൽ സെൻ്റർ അടച്ചു പൂട്ടാൻ നീക്കം ഉപേക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിനായി മണിയൂർ പഞ്ചായത്ത് നല്കിയ രണ്ടര ഏക്കർ സ്ഥലം അവർക്ക് തന്നെ തിരിച്ചു കൊടുക്കാനുമുള്ള തീരുമാനം മലബാറിനോടും മലബാർ പ്രദേശങ്ങളിലെ പതിനായിരക്കണക്കിൽ സാധാരണക്കാരായ വിദ്യാർത്ഥികളൊട് കാണിച്ച മാപ്പ് അർഹിക്കാത്ത വിവേചനവും അപരാധവുമാണെന്ന് യോഗത്തിൽ പരാതി ഉയർന്നു.

സെൻറ്റർ അടച്ചു പുട്ടുന്ന വിഷയം സമിതി അംഗങ്ങളായ പി പി രാജൻ, ബാബു ഒഞ്ചിയം എന്നിവർ ഉന്നയിച്ചു. മലബാറിലെ പതിനായിരകണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികളുടെ അത്താണിയാണിത്. സെൻറ്റർ പ്രവർത്തനം കാര്യക്ഷമമാക്കാൻ എം പി അടക്കമുള്ള ജനപ്രതിനിധികൾ ഇടപെടണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

ദേശീയ പാതയിൽ വടകര മുതൽ അഴിയൂർ വരെ സർവ്വീസ് റോഡിലെ അപകട കുഴികൾ അടക്കാനും ,അറ്റകുറ്റ പണി നടത്താനും സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം അഴിയൂർ മേഖലയിൽ മുന്ന് പേർക്ക് ദാരുണ്യന്തം സംഭവിച്ചതായി അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ , സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ പറഞ്ഞു. അനാസ്ഥ തുടർന്നാൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇരുവരും അറിയിച്ചു. പ്രശ്നത്തിന്റെ ഗൗരവം ആർ ഡി ഒ വിനെ അറിയിക്കാൻ തീരുമാനിച്ചു..ഇത് അടക്കമുള്ള കാര്യത്തിനായി പ്രത്യേക യോഗം വിളിക്കണമെന്ന് മുൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ടി ശിധരൻ ആവശ്യപ്പെട്ടു. അൻപത് വർഷം പിന്നിട്ട കുറ്റ്യാടി ജലസേചന പദ്ധതി നേരിടുന്ന ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ സർക്കാർ 180 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യമുയർന്നു 1972 ൽ ആരംഭിച്ച് 1993 ൽ പൂർണമായും കമ്മീഷൻ ചെയ്ത ജലസേചന പദ്ധതിയാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ നൂറ് കണക്കിന് ഏക്രർ ഭൂമി ഉപയോഗ ശൂന്യമായി കിടക്കുയാണ്. വടകര കൊയിലാണ്ടി താലൂക്കുകളിലായി നെല്ലുൽപാത ന വർദ്ധനവിനും മറ്റ് കാർഷിക ഉൽപന്നങ്ങളുടെ ഉൽപ്പാ തന വളർച്ചക്ക് സഹായകരമായാണ് പദ്ധതി വിഭാവനം ചെയ്തത്. അൻപത് വർഷം പിന്നിട്ട ഈ സന്ദർഭത്തിൽ വളരെ ശോചനീയമായ അവസ്ഥയിലാണ്. കനാലുകൾ പല പ്രദേശങ്ങളിലും തകർന്നു. , കനാൽ കരകൾ മണ്ണിടിഞ്ഞ് വീണ് വെളളം ഒഴു കാത്ത സാഹചര്യം പല ലസ്ഥങ്ങളിലും വന്ന് ചേർന്നിരിക്കുന്നു...വടകര റെയിൽവെ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുന്ന യാത്രക്കാർക്ക് ഓട്ടോ റിക്ഷ ലഭിക്കാത്ത വിഷയം സമിതി അംഗം പി എം മുസ്തഫയും, കെ എസ് ഇ ബി അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീസർ വേണമെന്ന് സമിതി അംഗം ബാബു പറമ്പത്തും ആവശ്യപ്പെട്ടു.. കെ എസ് ഇ ബി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതിനെ ചൊല്ലി യോഗത്തിൽ പ്രതിഷേധം ഉയർന്നു. അടുത്ത യോഗത്തിൽ വിളിച്ചു വരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. സമിതി അംഗം പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു സമിതി അംഗങ്ങളായ പി സുരേഷ് ബാബു, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, പി പി രാജൻ, പി എം മുസ്തഫ, താഹസിൽദാർ ഡി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297710/move-close-vadakara-ignou-regional-center-should-be-abandoned-taluk-development-committee)