---
title: "ട്രെയിനില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് പൂര്‍വ്വ വിദ്യാലയത്തിന്റെ ആദരവ്"
english_title: "Alumni pay tribute to Minhat who rescued the girl from the train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29774/alumni-pay-tribute-to-minhat-who-rescued-the-girl-from-the-train"
published_at: "2022-03-04T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622225e351bbd_minhath photo.jpg"
keywords: []
---

# ട്രെയിനില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തിയ മിന്‍ഹത്തിന് പൂര്‍വ്വ വിദ്യാലയത്തിന്റെ ആദരവ്

> **Lead Summary:** വടകര: ട്രെയിനില്‍ നിന്നും യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാടിന്റെ താരമായി മാറായ മിന്‍ഹത്തിന് പൂര്‍വ്വ വിദ്യാലയത്തിന്റെ ആദരവ്. കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മിന്‍ഹത്തിനെ സ്വീകരണം ഒരുക്കി.

## Article Content

വടകര: ട്രെയിനില്‍ നിന്നും യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി നാടിന്റെ താരമായി മാറായ മിന്‍ഹത്തിന് പൂര്‍വ്വ വിദ്യാലയത്തിന്റെ ആദരവ്. കീഴല്‍ ദേവീ വിലാസം യു പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മിന്‍ഹത്തിനെ സ്വീകരണം ഒരുക്കി.

പി.ടി. എ പ്രസിഡന്റ് രാജേഷ് മലക്കടന്നൂല്‍, ഹെഡ് മാസ്റ്റര്‍ സി. ചന്ദ്രശേഖരന്‍ , കെ പി ശ്രീലത സുജേന്ദ്ര ഘോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് പരശുറാം എക്‌സ്പ്രസ്സില്‍ നിന്ന് വീണ ജിഷ്ണ എന്ന യുവതിക്ക് മിന്‍ഹത്തി ന്റെ അവസരോചിതമായ ഇടപെടല്‍ കാരണം ജീവന്‍ തിരിച്ചു കിട്ടിയത്.

എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ മിന്‍ഹത്ത് എറണാകുളത്തു നിന്നും വടകരയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പട്ടാമ്പിയില്‍ വെച്ചാണ് ഇത്തരമൊരു ധീരകൃത്യത്തിന് മുന്‍കൈയെടുത്തത്. ചടങ്ങില്‍ മിന്‍ഹത്ത് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29774/alumni-pay-tribute-to-minhat-who-rescued-the-girl-from-the-train)