---
title: "ഉക്രൈയിനിലെ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഡ്യവുമായി വടകരയില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു"
english_title: "Students in the North rallied in solidarity with the children of Ukraine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29783/students-in-the-north-rallied-in-solidarity-with-the-children-of-ukraine"
published_at: "2022-03-04T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62222bc3c1577_NO WAR.jpg"
keywords: []
---

# ഉക്രൈയിനിലെ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഡ്യവുമായി വടകരയില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു

> **Lead Summary:** **വടകര: ** യുദ്ധമുഖത്ത് അതിജീവനത്തിന്റെ ഗാഥ രചിക്കുന്ന കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്. ജി. എം. എസ്. ബി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു.

## Article Content

**വടകര: ** യുദ്ധമുഖത്ത് അതിജീവനത്തിന്റെ ഗാഥ രചിക്കുന്ന കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്. ജി. എം. എസ്. ബി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു.

സ്‌നേഹവും ചേര്‍ത്തുനിര്‍ലുമാണ് വേണ്ടതെന്നും യുദ്ധം പ്രാകൃതവും ജനവിരുദ്ധവുമാണെന്നും കുട്ടികള്‍ പ്രഖ്യാപിച്ചു. കുട്ടികള്‍ ചേര്‍ന്നുനിന്ന് 'NO WAR' തീര്‍ത്തു.

യുദ്ധ വിരുദ്ധ പ്രസംഗം, പ്രതിജ്ഞ, കൊളാഷ് നിര്‍മ്മാണം, പോസ്റ്റര്‍ രചന, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നീ പരിപാടികളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29783/students-in-the-north-rallied-in-solidarity-with-the-children-of-ukraine)