---
title: "വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു"
english_title: "young man drowned while bathing Lokanavu Chira Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297830/young-man-drowned-while-bathing-lokanavu-chira-vadakara"
published_at: "2025-06-22T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685822a27b829_WhatsApp_Image_2025-06-22_at_8.56.10_PM.jpeg"
keywords: []
---

# വടകരയില്‍ ലോകനാവ് ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **വടകര : **വടകര ലോകനാവ് ചിറയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്.

## Article Content

**വടകര : **വടകര ലോകനാവ് ചിറയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്.

വൈകിട്ട് 5 മണിക്കാണ് സംഭവം. വലിയചിറയ്ക്ക് കുറുകെ നീന്തിക്കിടക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297830/young-man-drowned-while-bathing-lokanavu-chira-vadakara)