---
title: "ചോറോട് രാമത്ത് പുതിയ കാവില്‍  കളിയാട്ടം കൊടിയേറി"
english_title: "Chorode Ramath flagged off the new Kavil Kaliyattam   FESTIVEL "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29789/chorode-ramath-flagged-off-the-new-kavil-kaliyattam-festivel"
published_at: "2022-03-04T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622231b4ec58f_KALIYATTAM PHOTO.jpg"
keywords: []
---

# ചോറോട് രാമത്ത് പുതിയ കാവില്‍  കളിയാട്ടം കൊടിയേറി

> **Lead Summary:** **ചോറോട് ഈസ്റ്റ്:** ജില്ലയിലെ തന്നെ ഏക മുച്ചിലോട്ട് കാവായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കൊടിയേറി.

## Article Content

**ചോറോട് ഈസ്റ്റ്:** ജില്ലയിലെ തന്നെ ഏക മുച്ചിലോട്ട് കാവായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് കൊടിയേറി.

ഭഗവതി കോമരം ഷിബിന്‍, മേലായ്തുമ്പേരി പത്മനാഭ കുറുപ്പ്, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍, കഴകം അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജന്‍ കൊടിയുയര്‍ത്തി.

തുടര്‍ന്ന് അരി ചാര്‍ത്തല്‍, വെറ്റില കൊടുക്കല്‍, തോറ്റം വരവ്, കൂടിയാട്ടം വെള്ളാട്ടങ്ങള്‍, ഗുരുതി എന്നിവ നടന്നു.പുലര്‍ച്ചെ 5 മണിക്ക് നരമ്പില്‍ ഭഗവതി തെയ്യം, തിറകള്‍ എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29789/chorode-ramath-flagged-off-the-new-kavil-kaliyattam-festivel)