---
title: "വായനാശീലം വളർത്താം; പുതുപ്പണത്ത് പുസ്തകക്കൂടുകളുമായി വിജയ ക്ലബ്ബ് "
english_title: "Vijaya Club with bookstores Puthuppanam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297919/vijaya-club-with-bookstores-puthuppanam"
published_at: "2025-06-23T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858f409a6666_vijaya_club.jpg"
keywords: []
---

# വായനാശീലം വളർത്താം; പുതുപ്പണത്ത് പുസ്തകക്കൂടുകളുമായി വിജയ ക്ലബ്ബ് 

> **Lead Summary:** വടകര: വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതുപ്പണം പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ 'പുസ്തകക്കൂടുകൾ' സ്ഥാപിക്കാൻ പുതുപ്പണം വിജയ ക്ലബ്ബ് തീരുമാനിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാചരണവും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു.

## Article Content

വടകര: വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ പുതുപ്പണം പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ 'പുസ്തകക്കൂടുകൾ' സ്ഥാപിക്കാൻ പുതുപ്പണം വിജയ ക്ലബ്ബ് തീരുമാനിച്ചു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാചരണവും ലഹരി വിരുദ്ധ സദസും സംഘടിപ്പിച്ചു.

വായനാ വാരാചരണത്തോടനുബന്ധിച്ച് ഓപ്പൺ ലൈബ്രറി ഉദ്ഘാടനം സാഹിത്യകാരൻ ഇ.കെ.ബിജു നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എ.പി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രജീഷ് കുമാർ, ശശി.കെ.കെ, അനീഷ്.കെ. പി.കെ.ശ്രീകുമാർ എന്നിവർ ആശംസകൾ നേർന്നു. ക്ലബ് സെകട്ടറി പി.എം.രമേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297919/vijaya-club-with-bookstores-puthuppanam)