---
title: "കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു "
english_title: "Reading Day celebration organized Kurunthodi MLP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297997/reading-day-celebration-organized-kurunthodi-mlp-school"
published_at: "2025-06-23T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68593b5916b34_kurunthodi_mlp.jpg"
keywords: []
---

# കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **മണിയൂർ: **കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. വെട്ടിൽ പീടിക വി ആർ സുധീഷിൻ്റെ എഴുത്തിൻ്റെ 50 വർഷം കഥാസമാഹാരം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്‌തു.

## Article Content

**മണിയൂർ: **കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. വെട്ടിൽ പീടിക വി ആർ സുധീഷിൻ്റെ എഴുത്തിൻ്റെ 50 വർഷം കഥാസമാഹാരം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്‌തു.

വി.ആർ സുധീഷിൻ്റെ കഥാപ്ര പഞ്ചത്തെ പറ്റി ഡോ. കെ.എം ഭരതൻ സംസാരിച്ചു. എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു.പ്രമോദ് കുറ്റിയിൽ കവിത ആലപിച്ചു.

ഗ്രാമപഞ്ചായത്തംഗം പി.കെ.ബിന്ദു. സുനീഷ എന്നീ വർ ആശംസകൾ നേർന്നു.വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.കെ.കെ.പ്രദീപൻ സ്വാഗതവും കെ.ടി.കെ.മോളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297997/reading-day-celebration-organized-kurunthodi-mlp-school)