---
title: "ഇഗ്നോ വടകര റീജിയണൽ സെന്റർ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം -കെ.എസ്.യു"
english_title: "move close IGNOU Vadakara Regional Center should abandoned KSU"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298107/move-close-ignou-vadakara-regional-center-should-abandoned-ksu"
published_at: "2025-06-24T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3230b14fb_ksu.jpg"
keywords: []
---

# ഇഗ്നോ വടകര റീജിയണൽ സെന്റർ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം -കെ.എസ്.യു

> **Lead Summary:** വടകര : ഇഗ്നോ വടകര റീജിയണൽ സെൻ്റർ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.യു. സെൻ്ററിനായി മണിയൂർ പഞ്ചായത്തിൽ അനുവദിച്ച സ്ഥലം പഞ്ചായത്തിന് തന്നെ തിരിച്ചു നൽകുവാനുള്ള തീരുമാനം മലബാറിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌യു ആരോപിച്ചു.

## Article Content

വടകര : ഇഗ്നോ വടകര റീജിയണൽ സെൻ്റർ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.യു. സെൻ്ററിനായി മണിയൂർ പഞ്ചായത്തിൽ അനുവദിച്ച സ്ഥലം പഞ്ചായത്തിന് തന്നെ തിരിച്ചു നൽകുവാനുള്ള തീരുമാനം മലബാറിലെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്‌യു ആരോപിച്ചു.

മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ ആക്കംകൂട്ടിയ വടകരയിലെ ഇഗ്നോ റീജിയണൽ സെന്റർ നിലനിർത്താൻ അധികാരികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും വിദ്യാർഥികളുടെ ആശങ്കകൾ അകറ്റണമെന്നും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗായത്രി മോഹൻദാസ്, ദിൽരാജ് പനോളി,ബിതുൽ ബാലൻ അഭിരാം എന്നിവർ പറഞ്ഞു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, മാഹി പ്രദേശങ്ങളിലെ ഏകദേശം രണ്ടര ലക്ഷത്തോളം ആളുകളാണ് ഇതുവരെ വടകര ഇഗ്നോ ജനറൽ സെൻ്ററിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളത്. റീജിയണൽ സെൻ്റർ വടകരയിൽ തന്നെ നിലനിർത്താൻ വടകര എംപി ഷാഫി പറമ്പിലിന് നിവേദനം നൽകുമെന്നും കെ എസ് യു നേതാക്കൾ കൂട്ടിച്ചേർത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298107/move-close-ignou-vadakara-regional-center-should-abandoned-ksu)