---
title: "ശക്തമായ കാറ്റ്; വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം"
english_title: "Strong winds rain Extensive damage Valliad Kottapalli area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298147/strong-winds-rain-extensive-damage-valliad-kottapalli-area-new"
published_at: "2025-06-24T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a440e7d601_wind.jpg"
keywords: []
---

# ശക്തമായ കാറ്റ്; വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം

> **Lead Summary:** **ആയഞ്ചേരി : **ശക്തമായ കാറ്റിലും മഴയിലും വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ 7.45 ഓടെയാണ് ആയഞ്ചേരി കോട്ടപ്പള്ളി വള്ളിയാട് പേരുമുണ്ടശ്ശേരി ഭാഗങ്ങളിൽ വ്യാപകമായി ശക്തമായ കാറ്റ് അടിച്ചത്. തെങ്ങുകളും മരങ്ങളും വീണു വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു.

## Article Content

**ആയഞ്ചേരി : **ശക്തമായ കാറ്റിലും മഴയിലും വള്ളിയാട് കോട്ടപ്പള്ളി ഏരിയയിൽ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ 7.45 ഓടെയാണ് ആയഞ്ചേരി കോട്ടപ്പള്ളി വള്ളിയാട് പേരുമുണ്ടശ്ശേരി ഭാഗങ്ങളിൽ വ്യാപകമായി ശക്തമായ കാറ്റ് അടിച്ചത്. തെങ്ങുകളും മരങ്ങളും വീണു വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു.

മക്കൾ മുക്ക് കണിയാൻ കണ്ടി കരീമിന്റെ മതിലിനു മുകളിൽ തെങ്ങും മരവും വീണു. മതിലിനു കേട് പാടുകൾ സംഭവിച്ചു. നായരോട്ട് അമ്പലം റോഡിൽ തെങ്ങു വീണു പോസ്റ്റ്‌ മുറിഞ്ഞു. വള്ളിയാട് കളരിയുള്ളതിൽ സുലൈമാന്റെ വീടിനടുത്തു നാലോളം പോസ്റ്റുകൾ, തെങ്ങും മരങ്ങളും വീണു പൊട്ടി വീണു.

പഠിക്കലക്കണ്ടി മുസ്താഖിന്റെ വീടിനോട്‌ ചേർന്ന ഷെഡ്‌ഡിനു മുകളിൽ കൂറ്റൻ തേക്ക് വീണു വൻ നഷ്ടം. ഷീറ്റിട്ട ഷെഡ് പൂർണമായും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇവിടെ ഉണ്ടായത്.

ചാലിക്കുനിയിൽ തെങ്ങു ലൈനിനു മുകളിൽ വീണു ഒരു പോസ്റ്റ്‌ തകർന്നു. പേരുമുണ്ടശ്ശേരി നായർക്കണ്ടി കാരെ കനാൽ ഭാഗത്തു ഒരു പോസ്റ്റ്‌ തകർന്നു. ഇവിടങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി അസിസ്റ്റന്റ് എസ്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298147/strong-winds-rain-extensive-damage-valliad-kottapalli-area-new)