---
title: "ഒഞ്ചിയത്ത് മണ്ടോടി കണ്ണന്റെ  ഓര്‍മ്മ പുതുക്കി"
english_title: " Mandoti Kannan   memorial day at onchiyam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29823/mandoti-kannan-memorial-day-at-onchiyam"
published_at: "2022-03-05T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222cdba542d4_mandodi kannan.jpg"
keywords: []
---

# ഒഞ്ചിയത്ത് മണ്ടോടി കണ്ണന്റെ  ഓര്‍മ്മ പുതുക്കി

> **Lead Summary:** **വടകര: ** ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ 73ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം സിപിഐ എം നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ഒഞ്ചിയം നെല്ലാച്ചേരിയിലെ മണ്ടോടി കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ രാവിലെ ചെങ്കൊടി ഉയര്‍ത്തി രക്തസാക്ഷി പ്രതിജ്ഞ പുതുക്കി.

## Article Content

**വടകര: ** ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ 73ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം സിപിഐ എം നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ഒഞ്ചിയം നെല്ലാച്ചേരിയിലെ മണ്ടോടി കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ രാവിലെ ചെങ്കൊടി ഉയര്‍ത്തി രക്തസാക്ഷി പ്രതിജ്ഞ പുതുക്കി.

ജില്ലാ കമ്മറ്റിയംഗം പി കെ ദിവാകരന്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എം കെ രാഘവന്‍ അധ്യക്ഷനായി. വി പി ഗോപാലകൃഷ്ണന്‍ രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. പി രാജന്‍, എന്‍ ബാലകൃഷ്ണന്‍, വി ജിനീഷ് എന്നിവര്‍ സംസാരിച്ചു.

കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടറി കെ എം ദാമോദരന്‍ സ്വാഗതം പറഞ്ഞു. വൈകിട്ട് മണ്ടോടി പരിസരത്ത് അനുസ്മരണ പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം ടി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കെ എം ദാമോദരന്‍ അധ്യക്ഷനായി. എ എന്‍ റഷീദ്, പി ശ്രീധരന്‍, പൊയില്‍ ഗംഗാധരന്‍, എം കെ രാഘവന്‍, വി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29823/mandoti-kannan-memorial-day-at-onchiyam)