---
title: "യുദ്ധവും സമാധാനവും; വടകരയിൽ ജൂലൈ മൂന്നിന് യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനൊരുങ്ങി  സി പി ഐ "
english_title: "CPI organize antiwar seminar Vadakara July 3"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298248/anti-war-seminar-held-vadakara-july-3"
published_at: "2025-06-24T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ab05f9bab3_CPI.jpg"
keywords: []
---

# യുദ്ധവും സമാധാനവും; വടകരയിൽ ജൂലൈ മൂന്നിന് യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനൊരുങ്ങി  സി പി ഐ 

> **Lead Summary:** വടകര : പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സി പി ഐ നേതൃത്വത്തിൽ ജൂലൈ മൂന്നിന് വടകരയിൽ യുദ്ധവിരുദ്ധ സെമിനാർ സഘടിപ്പിക്കുന്നു. കല്ലാച്ചിയിൽ ജൂലൈ 23, 24,25 തീയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായിട്ടാണ് യുദ്ധവും സമാധാനവും വിഷയത്തിൽ സെമിനാർ സഘടിപ്പിക്കുന്നത്.

## Article Content

വടകര : പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സി പി ഐ നേതൃത്വത്തിൽ ജൂലൈ മൂന്നിന് വടകരയിൽ യുദ്ധവിരുദ്ധ സെമിനാർ സഘടിപ്പിക്കുന്നു. കല്ലാച്ചിയിൽ ജൂലൈ 23, 24,25 തീയതികളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായിട്ടാണ് യുദ്ധവും സമാധാനവും വിഷയത്തിൽ സെമിനാർ സഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച നാല് മണിക്ക് വടകര ടൗൺഹാളിലാണ് പരിപാടി. സി പി ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്സ് , സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ, ആർ ജെ ഡി ദേശീയ കൗൺസിൽ അംഗം മനയത്ത് ചന്ദ്രൻ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298248/anti-war-seminar-held-vadakara-july-3)