---
title: "മാർച്ച് ജൂലൈ ഒന്നിന്; വടകരയില്‍ ജോയിന്റ് കൗണ്‍സിലിന്റെ വിശദീകരണ യോഗം"
english_title: " Joint Council explanatory meeting Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298358/joint-council-explanatory-meeting-vadakara"
published_at: "2025-06-25T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b92dd0c765_joint_council.jpg"
keywords: []
---

# മാർച്ച് ജൂലൈ ഒന്നിന്; വടകരയില്‍ ജോയിന്റ് കൗണ്‍സിലിന്റെ വിശദീകരണ യോഗം

> **Lead Summary:** വടകര: ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കുള്ള ജീവനക്കാരുടെ മാർച്ചിന്റെ വിശദീകരണ യോഗം വടകരയിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റഗം അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കുള്ള ജീവനക്കാരുടെ മാർച്ചിന്റെ വിശദീകരണ യോഗം വടകരയിൽ നടന്നു. ജില്ലാ സെക്രട്ടറിയേറ്റഗം അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു.

ശമ്പള പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ ജൂലൈ ഒന്നിന് മാർച്ച് നടത്തുന്നത്. വടകരയിൽ നടന്ന വിശദീകരണ യോഗത്തിൽ മേഘന, ഷനോജ്, പവിത്രൻ, ഷിജിന സജീഷ്, ഷീജ ടി.വി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298358/joint-council-explanatory-meeting-vadakara)