---
title: "രുചിപ്പെരുമ; ഒഞ്ചിയം ഗവൺമെന്റ്  യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു"
english_title: "Food festival organized Onchiam Government UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298361/food-festival-organized-onchiam-government-up-school"
published_at: "2025-06-25T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b951890eea_food_fest.jpg"
keywords: []
---

# രുചിപ്പെരുമ; ഒഞ്ചിയം ഗവൺമെന്റ്  യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു

> **Lead Summary:** ഒഞ്ചിയം: ഒഞ്ചിയം ഗവൺമെൻ്റ് യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പിലിയുടെ ഗ്രാമം എന്ന പാഠത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.

## Article Content

ഒഞ്ചിയം: ഒഞ്ചിയം ഗവൺമെൻ്റ് യു പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പിലിയുടെ ഗ്രാമം എന്ന പാഠത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.

ക്ലാസിലെ കട്ടികൾ നാടൻ ഭക്ഷ്യവിഭവങ്ങൾ വിട്ടിൽനിന്ന് ഉണ്ടാക്കി കൊണ്ടുവന്നു. കുട്ടികൾ തന്നെയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്. ഭക്ഷ്യമേള ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ.ടി.കെ ഉദ്ഘാടനം ചെയ്‌. പ്രധാന അധ്യാപകൻ ടി.വി.എ ജലീൽ അധ്യക്ഷത വഹിച്ചു. ബിജു മൂഴിക്കൽ, റീന എൻ, സുജിത്ത്‌കുമാർ എം,, ബിബിലേഷ്, ഷിൻസി, ശ്രീജ, നവ്യശ്രീ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298361/food-festival-organized-onchiam-government-up-school)