---
title: "താല്പര്യമാണ് വായനയെ പ്രോത്സാഹിപ്പിക്കേണ്ട പ്രധാന ഘടകം -വീരാൻ കുട്ടി"
english_title: "Interest main factor encouraging reading Veeran Kutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298367/interest-main-factor-encouraging-reading-veeran-kutty"
published_at: "2025-06-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b991974c9d_veeran_kutty.jpg"
keywords: []
---

# താല്പര്യമാണ് വായനയെ പ്രോത്സാഹിപ്പിക്കേണ്ട പ്രധാന ഘടകം -വീരാൻ കുട്ടി

> **Lead Summary:** വടകര: താല്പര്യമാണ് വായനയെ പ്രോത്സാഹിപ്പിക്കേണ്ട പ്രധാന ഘടകമെന്നും നമ്മുടെ താല്പര്യത്തെ പരന്ന വായനയിലൂടെ നമുക്ക് തന്നെയാണ് കണ്ടെത്താൻ കഴിയുകയെന്നും കവി വീരാൻ കുട്ടി. ജി എച് എസ് എസ് വടകരയിലെ ഹൈസ്കൂ‌ൾ വിഭാഗം വായനദിന ഉദ്ഘാടനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം, ചെറുതെങ്കിലും സ്വന്തമായി ഒരു ലൈബ്രറി വീട്ടിൽ തന്നെ തുടങ്ങുന്നത് നമ്മുടെ വായനയെ സൗകര്യപ്രദമാക്കും.

## Article Content

വടകര: താല്പര്യമാണ് വായനയെ പ്രോത്സാഹിപ്പിക്കേണ്ട പ്രധാന ഘടകമെന്നും നമ്മുടെ താല്പര്യത്തെ പരന്ന വായനയിലൂടെ നമുക്ക് തന്നെയാണ് കണ്ടെത്താൻ കഴിയുകയെന്നും കവി വീരാൻ കുട്ടി. ജി എച് എസ് എസ് വടകരയിലെ ഹൈസ്കൂ‌ൾ വിഭാഗം വായനദിന ഉദ്ഘാടനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം, ചെറുതെങ്കിലും സ്വന്തമായി ഒരു ലൈബ്രറി വീട്ടിൽ തന്നെ തുടങ്ങുന്നത് നമ്മുടെ വായനയെ സൗകര്യപ്രദമാക്കും.

വിവിധ പ്രായത്തിൽ വായിച്ച കൃതികൾ തന്നെ വീണ്ടുമെടുത്ത് വായിക്കുന്നത് പുതിയ അർത്ഥതലങ്ങൾ കൃതിയിൽ കണ്ടെത്താൻ ഉപകരിക്കുമെന്നും കവി കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്കൂ‌ളിലെ തന്നെ വിദ്യാർത്ഥി ഹെർഷൽ ദീപ്ലെ വരകൾ നിർവ്വഹിച്ച പാമ്പുകളോട് ഗുസ്തിപിടിക്കാം എന്ന പുസ്തകം സ്‌കൂൾ ലൈബ്രറിയിലേക്ക് ഗ്രന്ഥകാരൻ കൈമാറി. സ്കൂ‌ളിലെ ഹയർ സെക്കണ്ടറി അധ്യാപകൻ സജീവൻസാർ വിവർത്തനം നിർവ്വഹിച്ച ഒറിയ കൃതി ഭേദ എന്ന പുസ്തകം വിവർത്തകൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.

ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് അധ്യക്ഷനായിരുന്നു സ്കൂ‌ൾ എച് എം എം റഷീദ് സാർ സാഗതവും ക്ലബ് കൺവീനർ ശിവ പ്രിയ നന്ദിയും പറഞ്ഞു.ആനന്ദൻ സർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298367/interest-main-factor-encouraging-reading-veeran-kutty)