---
title: "ആഞ്ഞുവീശി ചുഴലിക്കാറ്റ്; വൈക്കിലശേരിയില്‍ വീടുകള്‍ തകര്‍ന്നു, കനത്ത നാശനഷ്ടം "
english_title: "Cyclone Houses collapse Vaikilassery causing heavy damage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298373/cyclone-houses-collapse-vaikilassery-causing-heavy-damage"
published_at: "2025-06-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b9ee15c562_wind.jpg"
keywords: []
---

# ആഞ്ഞുവീശി ചുഴലിക്കാറ്റ്; വൈക്കിലശേരിയില്‍ വീടുകള്‍ തകര്‍ന്നു, കനത്ത നാശനഷ്ടം 

> **Lead Summary:** വടകര: ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നിരവധി ചോറോട് പഞ്ചായത്തിലെ വൈക്കിലശേരിയിൽ നിര നിരവധി വീടുകൾക്ക് നാശം. മരങ്ങൾ കടപുഴകിയും മുറിഞ്ഞും വീടുകൾക്ക് മുകളിൽ വീണുമാണ് നാശം സംഭവിച്ചത്. കനത്ത നഷ്ടമാണ് പലർക്കും ഉണ്ടായിരിക്കുന്നത്.

## Article Content

വടകര: ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ നിരവധി ചോറോട് പഞ്ചായത്തിലെ വൈക്കിലശേരിയിൽ നിര നിരവധി വീടുകൾക്ക് നാശം. മരങ്ങൾ കടപുഴകിയും മുറിഞ്ഞും വീടുകൾക്ക് മുകളിൽ വീണുമാണ് നാശം സംഭവിച്ചത്. കനത്ത നഷ്ടമാണ് പലർക്കും ഉണ്ടായിരിക്കുന്നത്.

മരങ്ങൾ വീണു വൈദ്യുതി ലൈനുകൾ തകർന്നു. ഇതുമൂലം വൈദ്യുതി വിതരണം താറുമാറായി. കാർഷിക വിളകൾക്കും നാശം നേരിട്ടു. ചൊവ്വാഴ്ച രാവിലെയാണ് മിന്നൽ ചുഴലി ആഞ്ഞു വീശിയത്. ചോറോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് വ്യാപക നാശം. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ഊർജിതശ്രമവും നടക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298373/cyclone-houses-collapse-vaikilassery-causing-heavy-damage)