---
title: "തിരുവള്ളൂര്‍ മഹാശിവക്ഷേത്രം കുളം നവീകരണം അന്തിമഘട്ടത്തില്‍"
english_title: "Thiruvallur Mahasiva Temple pond renovation final stages"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298483/thiruvallur-mahasiva-temple-pond-renovation-final-stages-new"
published_at: "2025-06-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c12679986b_pond.jpg"
keywords: []
---

# തിരുവള്ളൂര്‍ മഹാശിവക്ഷേത്രം കുളം നവീകരണം അന്തിമഘട്ടത്തില്‍

> **Lead Summary:** വടകര: തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന തിരുവള്ളൂര്‍ മഹാശിവക്ഷേത്രം കുളം നവീകരണം അവസാനഘട്ടത്തില്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭൂമിയിലെ കുളം പ്രധാന ജലസ്രോതസ്സായി മാറ്റുകയും തീര്‍ഥാടന ടൂറിസത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരിക്കുന്നത്.

## Article Content

വടകര: തീര്‍ഥാടകര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന തിരുവള്ളൂര്‍ മഹാശിവക്ഷേത്രം കുളം നവീകരണം അവസാനഘട്ടത്തില്‍. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ഭൂമിയിലെ കുളം പ്രധാന ജലസ്രോതസ്സായി മാറ്റുകയും തീര്‍ഥാടന ടൂറിസത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരിക്കുന്നത്.

ചെളിയും പായലും നിറഞ്ഞിരുന്ന കുളം നവീകരിച്ച് മികച്ച ജലസ്രോതസ്സാക്കി മാറ്റാന്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ചാണ് പ്രവൃത്തി പുരോഗമിക്കുന്നത്. 1,335 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കുളം പടവുകള്‍ കെട്ടിയാണ് പുനരുദ്ധരിക്കുന്നത്.

കരിങ്കല്ലും ചെങ്കല്ലും ഉപയോഗിച്ച് കേരളത്തിന്റെ തനത് ശൈലിയിലാണ് പ്രവൃത്തി. മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തത്. കുളത്തിനോട് ചേര്‍ന്ന് പ്ലാറ്റ്‌ഫോമും ക്രമീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298483/thiruvallur-mahasiva-temple-pond-renovation-final-stages-new)