---
title: "മത്സ്യബന്ധന യാനങ്ങള്‍ക്ക് സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് വിതരണം"
english_title: "Distribution square mesh cod ends to fishing vessels"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298485/distribution-square-mesh-cod-ends-to-fishing-vessels"
published_at: "2025-06-25T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c14a3b39a4_fishing.jpg"
keywords: []
---

# മത്സ്യബന്ധന യാനങ്ങള്‍ക്ക് സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് വിതരണം

> **Lead Summary:** **വടകര : **ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് വിതരണം ചെയ്യുന്നതിന് യാന ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര : **ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സ്‌ക്വയര്‍ മെഷ് കോഡ് എന്‍ഡ് വിതരണം ചെയ്യുന്നതിന് യാന ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

ഒരു ഷ്രിംപ് കോഡ് എന്‍ഡും ഒരു ഫിഷ് കോഡ് എന്‍ഡും ഉള്‍പ്പെട്ട ഒരു യൂണിറ്റിന് 16,000 രൂപയാണ് വില. 50 ശതമാനം സബ്‌സിഡി അനുവദിക്കും. അപേക്ഷ ഫോമുകള്‍ ബേപ്പൂര്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളില്‍ ലഭിക്കും. ഗുണഭോക്താക്കളാവാന്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 18നകം ഗുണഭോക്തൃ വിഹിതം അടച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0495-2383780.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298485/distribution-square-mesh-cod-ends-to-fishing-vessels)