---
title: "പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് വിതരണം"
english_title: "Distribution insulated fish boxes traditional fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298487/distribution-insulated-fish-boxes-traditional-fishermen"
published_at: "2025-06-25T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c198f81d00_fishbox.jpg"
keywords: []
---

# പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് വിതരണം

> **Lead Summary:** വടകര : പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യസംഭരണത്തിനായി 70, 100, 150, 220, 310, 460, 660 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ വിതരണം ചെയ്യുന്നതിന് മത്സ്യബന്ധനയാന ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

വടകര : പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യസംഭരണത്തിനായി 70, 100, 150, 220, 310, 460, 660 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഇന്‍സുലേറ്റഡ് ഫിഷ് ബോക്സുകള്‍ വിതരണം ചെയ്യുന്നതിന് മത്സ്യബന്ധനയാന ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇന്‍സുലേറ്റഡ് ബോക്‌സിന്റെ വിലയുടെ 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.

അപേക്ഷ ഫോമുകള്‍ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളില്‍ ലഭിക്കും. പദ്ധതി ഗുണഭോക്താക്കളാവാന്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂലൈ 18നകം ഗുണഭോക്തൃ വിഹിതം അടച്ച് അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ പ്രാദേശിക മത്സ്യഭവനുകളിലോ ബന്ധപ്പെടണം. ഫോണ്‍: 0495 2383780

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298487/distribution-insulated-fish-boxes-traditional-fishermen)