---
title: "'കൂടെ'; ഓർക്കാട്ടേരി എൽ പി സ്കൂളിൽ അമ്മമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: " Awareness class organized mothers Orkatteri LP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298513/awareness-class-organized-mothers-orkatteri-lp-school"
published_at: "2025-06-25T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c2eaed008b_koode.jpg"
keywords: []
---

# 'കൂടെ'; ഓർക്കാട്ടേരി എൽ പി സ്കൂളിൽ അമ്മമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** > ഓർക്കാട്ടേരി: എൽ പി സ്കൂളിൽ അമ്മമാർക്കായി "കൂടെ" എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷം ആരംഭിച്ചതിനു ശേഷം കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും അവരുടെ കൂടെ ഒരു വഴികാട്ടിയായി എങ്ങനെ അമ്മമാർ ഉണ്ടാകണം എന്നതിനെക്കുറിച്ചും ക്ലാസിലൂടെ അമ്മമാർക്ക് മനസ്സിലാക്കാൻ സാധിച്ചു.

## Article Content

> ഓർക്കാട്ടേരി: എൽ പി സ്കൂളിൽ അമ്മമാർക്കായി "കൂടെ" എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷം ആരംഭിച്ചതിനു ശേഷം കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാനും അവരുടെ കൂടെ ഒരു വഴികാട്ടിയായി എങ്ങനെ അമ്മമാർ ഉണ്ടാകണം എന്നതിനെക്കുറിച്ചും ക്ലാസിലൂടെ അമ്മമാർക്ക് മനസ്സിലാക്കാൻ സാധിച്ചു.

പ്രശസ്ത കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോക്ടർ ഗിരീഷ് ബാബു ക്ലാസ് കൈകാര്യം ചെയ്തു. പൊതുപ്രവർത്തകൻ ഐ എം പ്രമോദ് സ്കൂളിൽ നൽകുന്ന മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ റീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് മദർ പി ടി എ പ്രസിഡണ്ട് സി അനു അധ്യക്ഷയായി.. മാനേജർ പിഎം നാണു, പിടിഎ വൈസ് പ്രസിഡണ്ട് കെ എം സുബീഷ്, സേതുമാധവൻ ഏറാമല, കെ കെ ശ്രീജേഷ്, എം പി ഷൈനി എന്നിവർ സംസാരിച്ചു...

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298513/awareness-class-organized-mothers-orkatteri-lp-school)